2020-21 സാമ്പത്തിക 2 വർഷം കടം ആഭ്യന്തര വരുമാനത്തിൻ്റെ 38.51 ശതമാനമായിരുന്നു. 2021-21 ൽ 37.01 % ആയി അത് കുറഞ്ഞു. 2022-23ൽ കടം 36.38% ആയിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ സമ്മേളനം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയ്ക്ക് പുറത്ത് പ്രകോപനപരമായ സമരം നടത്തി. പ്രതിപക്ഷ സമരത്തിനൊപ്പം ബി ജെ പിയും ചേർന്നു. ഇന്ധന വില നിർണയം
കുത്തകകൾക്ക് വിട്ട് നൽകിയ കൂട്ടരാണ് സമരം ചെയ്യുന്നത്. കുത്തകകളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ട് പോയവരാണ് കോൺഗ്രസ്. കേരളത്തെ ഞെരുക്കി തോൽപ്പിക്കാമെന്നതാണ് കേന്ദ്ര നയം. യുഡിഎഫ് അതിന് കുട പിടിക്കുകയാണ്.
advertisement
മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്നത്.
ബജറ്റ് ചർച്ചകൾക്ക് ശേഷം നിയമസഭ ഇന്ന് പിരിഞ്ഞിരുന്നു. ബജറ്റിൽ ഏർപ്പെടുത്തിയ ഇന്ധന സെസിൽ ഇളവുണ്ടാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇന്നലെ ബജറ്റ് ചർച്ചക്കുള്ള മറുപടിയിലും ഇളവ് വരുത്താൻ ധനമന്ത്രി കെ എൻ ബാലഗോപാല്‍ തയാറായിരുന്നില്ല. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് സെസിൽ ഇളവ് വരുത്താത്തതെന്നായിരുന്നു പ്രതിപക്ഷം ഇതിനോട് പ്രതികരിച്ചത്.
ബജറ്റിലെ നികുതി വർധനവിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിൽ നികുതി വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം എന്താകുമെന്ന ആകാംക്ഷയിലാണ് കേരളം.
ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കി നിയമസഭ ഇന്ന് പിരിയുകയായിരുന്നു. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിന് മുന്നിലും നടുത്തളത്തിലിറങ്ങിയുമാണ് പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തര വേള ഭാഗികമായി റദ്ദാക്കിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് സഭ പിരിഞ്ഞത്. ഈ മാസം 27നാണ് ഇനി സഭ സമ്മേളിക്കുക.
കാല്‍നട പ്രതിഷേധ ജാഥയുമായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് സഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.