'പശു ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല; മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം': കെ. സുരേന്ദ്രൻ

Last Updated:

''ജനവികാരം മനസിലാക്കി നികുതി വർധനവ് പിൻവലിക്കണം. ഇല്ലെങ്കിൽ കേരളം സ്തംഭിപ്പിക്കുന്ന സമരങ്ങൾ ഉണ്ടാവും''

തിരുവനന്തപുരം: കേരളത്തിൽ പശുക്കൾ ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പശു നാടിന് ഒരുപാട് സംഭാവന ചെയ്യുന്നുണ്ട്. പശു കാരണം കൃഷിയെങ്കിലും നന്നാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാഫിയ സർക്കാരാണ് കേരളത്തിലേത്‌. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരം മനസിലാക്കി നികുതി വർധനവ് പിൻവലിക്കണം. ഇല്ലെങ്കിൽ കേരളം സ്തംഭിപ്പിക്കുന്ന സമരങ്ങൾ ഉണ്ടാവും. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളെ കുറിച്ച് ആലോചിക്കും.
advertisement
ഒരുപാട് തുക കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നുണ്ട്. ശബരി പാതയ്ക്കായി മാത്രം 100 കോടി നൽകി. എന്നാൽ സംസ്ഥാനം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന യുവജന അധ്യക്ഷൻ ചിന്താ ജെറോമിനെതിരെയും സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചു. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും എന്തു ജോലിയാണ് അവർ ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. വന്‍ തുക കൊടുത്ത് റിസോര്‍ട്ടില്‍ താമസിക്കുന്നു. യാതൊരു ലജ്ജയും ഇല്ലാതെ കള്ളം പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങളെ എങ്കിലും ചിന്ത ജെറോം ബഹുമാനിക്കണം- സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
advertisement
വി മുരളീധരന്റെ വീടിന് നേരെ ആക്രമണം – കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തിൽ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പശു ചെയ്യുന്ന സംഭാവന പോലും മുഖ്യമന്ത്രി ചെയ്യുന്നില്ല; മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം': കെ. സുരേന്ദ്രൻ
Next Article
advertisement
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; പാസ്റ്ററടക്കം മൂന്നുപേർ പിടിയിൽ
  • പാസ്റ്റർ അടക്കം മൂന്നു പേരെ സുദർശനെ ക്രൂരമായി മർദിച്ച് ജനനേന്ദ്രിയം മുറിച്ച കേസിൽ കസ്റ്റഡിയിൽ എടുത്തു.

  • സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി, മൂന്നു പേരെയും കൊടുങ്ങല്ലൂരിൽ പിടികൂടി.

  • സുദർശനെ മർദിച്ച ശേഷം അഗതിമന്ദിരത്തിലെ അധികൃതർ കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ചുവെന്ന് പൊലീസ് പറയുന്നു.

View All
advertisement