ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതൊക്കെ സാധ്യമാണോയെന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
സ്റ്റാർട്ടപ്പ് രംഗത്തും വലിയ ഇടപെടൽ നടത്തി. സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോർഡബിൾ ടാലന്റ്‌സ് റേറ്റിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ്. ആറു വർഷത്തിനിടെ 836 കോടി രൂപ ഫണ്ട് ഓഫ് ഫണ്ടും 4,561 കോടി രൂപ വെൻച്വർ ക്യാപിറ്റൽ ഫണ്ടും സ്റ്റാർട്ടപ്പ് മേഖലയിൽ ലഭ്യമാക്കാനായി. നാലായിരത്തോളം സ്റ്റാർട്ടപ്പുകളും നാൽപ്പതിനായിരത്തോളം തൊഴിലവസരങ്ങളും സൃഷ്‌ടിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement
സംരംഭങ്ങൾ തുടങ്ങാൻ അനുകൂല അന്തരീക്ഷം സൃഷ്‌ടിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. സംരംഭങ്ങളിൽ മുന്നോട്ട് വരുന്നവർ മനം മടുത്ത് തിരിച്ച് പോകാനുള്ള അന്തരീക്ഷം ഉണ്ടാക്കരുത്. സാമൂഹികവും സാമ്പത്തികവും പുരോഗമനപരവുമായ മുന്നേറ്റമുണ്ടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്നും സാമൂഹിക മാറ്റത്തിന് നേതൃത്വം നല്‍കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ സംരഭങ്ങള്‍ വരുമ്പോള്‍ പിന്തുണ നല്‍കാനാവണം. എല്ലാ കാര്യങ്ങള്‍ക്കും തടസ്സം നില്‍ക്കാനുള്ള ചുമതലയല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടേത് എന്ന പൊതുബോധം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ദയ ചോദിച്ചു വരുന്നവരല്ലെന്നും അവര്‍ അര്‍ഹമായത് ചോദിക്കാന്‍ വരുന്നവരാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ഉദ്യോഗസ്ഥര്‍ക്ക് അനാവശ്യ ആര്‍ത്തി വേണ്ടെന്നും ജനങ്ങള്‍ക്കാവശ്യമായ സേവനം ചെയ്തുകൊടുക്കുന്നതില്‍ കാലതാമസം വരുത്തുന്നതും അഴിമതിയാണെന്ന്
മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ മുന്നിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.