Also Read- കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
പാര്‍ട്ടി സെക്രട്ടറി മുന്‍പും അമേരിക്കയിൽ ചികിത്സക്കായി പോയിരുന്നു. അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പൊടുന്നനെ സ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. ഇതുപോലൊരു പ്രതിസന്ധിയും അവസ്ഥയും പാര്‍ട്ടിക്ക് ഇതുവരെയും ഉണ്ടായിട്ടില്ല. ഈ ഗുരുതരമായ അവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ സ്ഥാനം ഒഴിയല്‍ കൊണ്ടുമാത്രം ആകില്ല. മുഖ്യമന്ത്രി രാജിവെച്ച് മാതൃക കാട്ടുകയാണ് വേണ്ടത്. അദ്ദേഹം ഇനിയത് ചെയ്തില്ലെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ അപമാനം സഹിച്ചുകൊണ്ട് പുറത്തു പോകേണ്ട അവസ്ഥ കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
advertisement
Also Read- കോടിയേരി ആവശ്യപ്പെട്ടത് അവധി; പാർട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സി.പി.എം
പാര്‍ട്ടി വേറെ മകന്‍ വേറെ എന്നാണ് കോടിയേരി പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെയല്ലെന്നും രണ്ടും ഒന്നാണെന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. മകന്‍ തെറ്റു ചെയ്താല്‍ പാര്‍ട്ടി സെക്രട്ടറിക്ക് എന്ത് ഉത്തരവാദിത്തം എന്നായിരുന്നു ചോദിച്ചിരുന്നത്. ഇപ്പോള്‍ അത് മാറിയല്ലോ? കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ പാര്‍ട്ടിയും സര്‍ക്കാരും ദുഷിച്ചുനാറിയ ഒരു കാലഘട്ടം ഉണ്ടാകില്ല. അധോലോക പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെച്ച് ജനവിധി തേടാന്‍ തയാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.