'ഹൈടെക് സ്കൂൾ പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത്; സ്കൂളുകളിൽ വിതരണം ചെയ്തത് ഇ-വേസ്റ്റ്'; ആരോപണത്തിൽ ഉറച്ച് രമേശ് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഹൈ-ടെക് സ്കൂൾ പദ്ധതിയെ സ്വർണക്കടത്തിന് മറയാക്കി. സ്വർണക്കടത്തിൽ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രതികളുടെ മൊഴി കളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മറവിൽ അഴിമതി നടന്നെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിപക്ഷം തകർക്കുന്നെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടിയായാണ് ചെന്നിത്തലയുടെ വിശദീകരണം.
ഹൈ-ടെക് സ്കൂൾ പദ്ധതിയെ സ്വർണക്കടത്തിന് മറയാക്കി. സ്വർണക്കടത്തിൽ അറസ്റ്റിലായ റമീസ് അടക്കമുള്ള പ്രതികളുടെ മൊഴി കളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്. പ ല സ്കൂളുകളിലും വിതരണം ചെയ്ത ഡിജിറ്റൽ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെന്ന പരാതി തനിക്ക് ലഭിക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിനോട് സർക്കാർ പ്രതികരിച്ചിട്ടില്ല.
advertisement
നേട്ടമായി അവകാശപ്പെടുന്ന പല പദ്ധതികളുടെയും മറവിൽ വൻ അഴിമതി നടന്നു. വൻകിട കമ്പനികളുടെ ഇ-വേസ്റ്റുകളാണ് സ്കൂളുകളിൽ വിതരണം ചെയ്തത്. പദ്ധതിയുടെ മറവിൽ ബിനാമി കമ്പനികളാണ് ഇടപാട് നടത്തിയത്.
Also Read സ്വര്ണക്കടത്ത്: ‘ശിവശങ്കറിനും അദ്ദേഹത്തിന്റെ അടുപ്പക്കാർക്കും എല്ലാം അറിയാം’ സ്വപ്ന സുരേഷ്
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (ആർ.എം.എസ്.എ ) പ്രോജക്ട് ഡയറക്ടർ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ ഇതിനെ മറികടന്നാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2020 3:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹൈടെക് സ്കൂൾ പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത്; സ്കൂളുകളിൽ വിതരണം ചെയ്തത് ഇ-വേസ്റ്റ്'; ആരോപണത്തിൽ ഉറച്ച് രമേശ് ചെന്നിത്തല