Kodiyeri Balakrishnan | കോടിയേരി ആവശ്യപ്പെട്ടത് അവധി; പാർട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സി.പി.എം സെക്രട്ടേറിയറ്റ്

Last Updated:

ബിനീഷുമായി ബന്ധപ്പെട്ട വിവാദമല്ല, ആരോഗ്യപ്രശ്നങ്ങളാണ് കോടിയേരിയുടെ സ്ഥാനമൊഴിയലിന് പിന്നിലെന്നാണ് സി.പി.എം നേതാക്കളും വിശദീകരിക്കുന്നത്.

തിരുവനന്തപുരം:  മകനുമായി ബന്ധപ്പെട്ട് വിവാദങ്ങൾക്കിടയിലും ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നൽകണമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിനോട് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. കേടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവന് പാർട്ടി സെക്രട്ടറയുടെ ചുമതല നൽകിയത്.
ബംഗളുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് മകൻ ബിനീഷ് കോടിയേരിയെ എൻഫേഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ സി.പി.എം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കോടിയേരി ബാലകൃഷ്ണന് പിന്തുണ നൽകിയിരുന്നു. മകൻ ചെയ്ത തെറ്റിന് താൻ ഉത്തരവാദിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി കോടിയേരി സ്ഥാനമൊഴിഞ്ഞത്.
അതേസമയം ബിനീഷുമായി ബന്ധപ്പെട്ട വിവാദമല്ല, ആരോഗ്യപ്രശ്നങ്ങളാണ് കോടിയേരിയുടെ സ്ഥാനമൊഴിയലിന് പിന്നിലെന്നാണ് സി.പി.എം നേതാക്കളും വിശദീകരിക്കുന്നത്. തുടർ ചികിത്സയ്ക്ക് പാർട്ടി അനുവാദം നൽകുകയാണ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ ഈ സമീപനമാകും സി.പി.എം സ്വീകരിക്കുകയെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kodiyeri Balakrishnan | കോടിയേരി ആവശ്യപ്പെട്ടത് അവധി; പാർട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച് സി.പി.എം സെക്രട്ടേറിയറ്റ്
Next Article
advertisement
'സിനിമ സെന്‍സറിങ് നടത്തുന്നത് മദ്യപിച്ചിരുന്ന്; നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
'നിർമാതാക്കൾ സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ക്ക് കുപ്പിയും കാശും കൊടുക്കും'; ജി.സുധാകരൻ
  • സി.പി.എം നേതാവ് ജി. സുധാകരൻ സെൻസർ ബോർഡിനെതിരെ മദ്യപാന ആരോപണം ഉന്നയിച്ചു.

  • മോഹൻലാൽ അടക്കമുള്ള നടന്മാർ സിനിമയുടെ തുടക്കത്തിൽ മദ്യപിക്കുന്ന റോളിൽ വരുന്നതായി സുധാകരൻ പറഞ്ഞു.

  • മദ്യപാനത്തിനെതിരെ സന്ദേശമില്ലെന്നും മലയാളികളുടെ സംസ്കാരം മാറുകയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

View All
advertisement