TRENDING:

Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്സ് മേധാവി

Last Updated:

ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്(Popular Front) പ്രവര്‍ത്തകര്‍ക്ക് അഗ്‌നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവത്തില്‍ എറണാകുളം ജില്ലാ ഓഫീസറോടും റീജണല്‍ ഓഫീസറോടും ഫയര്‍ ഫോഴ്‌സ്(Fire Force) മേധാവി വിശദീകരണം തേടി. സംഭവത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം, ചട്ടലംഘനമുണ്ടായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
advertisement

കഴിഞ്ഞ ദിവസം ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്‌നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിരുന്നു.

Also Read-K Surendran |'പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ'; ആരോപണവുമായി കെ.സുരേന്ദ്രൻ

അപകടത്തില്‍ നിന്നും ഒരാളെ രക്ഷിക്കുന്നതിനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവയിലാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്‍കിയത് ചട്ടലംഘനമെന്ന് കാട്ടി ബിജെപിയടക്കം രംഗത്തുവന്നിരുന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്‌നിശമനസേനാ മേധാവി ബി സന്ധ്യ ഉത്തരവിട്ടത്.

advertisement

Also Read-INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ

ഉദ്യോഗസ്ഥരായ ബി അനീഷ്, വൈഎ രാഹുല്‍ദാസ്, എം സജാദ് എന്നിവരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുക. പരിശീലനം മാത്രമാണ് നല്‍കിയതെന്നും രാഷ്ട്രിയ പാര്‍ട്ടികളുടെ വേദിയില്‍ വെച്ച് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നാണ് ഇവരുടെ വാദം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Fire Force | പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്സ് മേധാവി
Open in App
Home
Video
Impact Shorts
Web Stories