INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ

Last Updated:

INTUC - കോൺഗ്രസ് ബന്ധം എന്തെന്ന് INTUC സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ

INTUC സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ
INTUC സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ
പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ (Opposition leader V.D. Satheesan) ചങ്ങനാശ്ശേരിയിലെ INTUC പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം (protest march of INTUC) ചർച്ചയായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി INTUC സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ. വൈക്കത്ത് മാധ്യമങ്ങളെ കാണവേ സതീശന്റെ പ്രസ്താവനയിൽ ചന്ദ്രശേഖരൻ തന്റെ നിലപാട് അറിയിക്കുകയായിരുന്നു.
ചങ്ങനാശേരിയിൽ നടന്ന INTUC പ്രകടനം തെറ്റാണ് എന്ന് പറഞ്ഞാണ് സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചത്. ഈ പ്രതികരണത്തോടൊപ്പം INTUC - കോൺഗ്രസ് ബന്ധം എന്തെന്നും അദ്ദേഹം വ്യക്തമാക്കി. INTUC കോൺഗ്രസിന്റെ പോഷക സംഘടന തന്നെയാണ്. AICC നേതൃത്വം പുറത്തിറക്കിയ സർക്കുലറിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കുലറിൽ അഞ്ചാമത്തെ സംഘടനയായി  INTUCയെ പരാമർശിച്ചിട്ടുണ്ട്.
കോൺഗ്രസും INTUCയും പരസ്പരം ചേർന്നാണ് പ്രവർത്തിക്കുന്നത് എന്നും ചന്ദ്രശേഖരൻ വിശദീകരിച്ചു. രാജ്യത്താകമാനം കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന ഒരു കാലഘട്ടമാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടുതന്നെ പരസ്പരം പരാതിയും പരിഭവവും പറയേണ്ട സാഹചര്യമല്ല. INTUC ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്നദ്ദേഹം പറഞ്ഞു.
advertisement
പ്രകടനം നടത്തിയ നടപടി തെറ്റാണ്. INTUCയുടെ ജില്ലാ അധ്യക്ഷൻമാരുമായി ഇന്നുതന്നെ ആശയവിനിമയം നടത്തും. INTUC പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചങ്ങനാശേരിയിൽ നടന്ന INTUC പ്രകടനം കോൺഗ്രസിലെ ചേരിപ്പോരുകളുടെ തെളിവുകൂടിയാണ് എന്ന് സൂചനയുണ്ട്. നേരത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ നാലു വിമതരെ INTUC നിർത്തിയിരുന്നു. ഇതിൽ രണ്ടുപേർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. INTUCക്ക് ഏറെ സ്വാധീനമുള്ള മേഖലയാണ് ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി മാർക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടന കൂടിയാണ് INTUC. അതുകൊണ്ടുതന്നെയാണ് നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്തി സതീശനെതിരെ പ്രകടനം നടത്താൻ INTUCക്ക് കഴിഞ്ഞത്.
advertisement
INTUC സംസ്ഥാന നിർവാഹകസമിതി അംഗം പി.പി. തോമസിന്റെ നേതൃത്വത്തിലാണ് ചങ്ങനാശ്ശേരിയിൽ വൻ പ്രകടനം നടത്തിയത്. ചങ്ങനാശ്ശേരി മാർക്കറ്റിലെ തൊഴിലാളികളാണ് വി.ഡി. സതീശനെതിരെ പ്രകടനം നയിച്ചത്. പ്രതിപക്ഷനേതാവ് INTUCക്കെതിരെ നടത്തിയ പ്രസ്താവന അംഗീകരിക്കാനാകില്ലെന്ന് പ്രവർത്തകർ പറയുന്നു. സതീശൻ പ്രസ്താവന പിൻവലിക്കണം എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.
കോട്ടയം ജില്ലയിൽ ഒരു ലക്ഷത്തിൽപ്പരം INTUC പ്രവർത്തകരാണ് ഉള്ളത് എന്ന് മാർച്ചിന് നേതൃത്വം നൽകിയ INTUC സംസ്ഥാന നിർവാഹകസമിതി അംഗം പി.പി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. INTUC പ്രവർത്തകർ കോൺഗ്രസിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസിനാണ് INTUC പ്രവർത്തകർ വോട്ട് ചെയ്യുന്നത്. എന്നിട്ടും INTUCയെ തള്ളിപ്പറഞ്ഞ നിലപാട് അംഗീകരിക്കാനാവില്ല എന്ന് തോമസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി ഉണ്ടായാൽ ഒരു പ്രശ്നവും ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Summary: INTUC state president calls the trade union wing a Congress feeder
മലയാളം വാർത്തകൾ/ വാർത്ത/Kerala/
INTUC കോൺഗ്രസിന്റെ പോഷകസംഘടന, AICC സർക്കുലറിൽ അടക്കം ഇതുണ്ട്: സതീശനെ തള്ളി ആർ. ചന്ദ്രശേഖരൻ
Next Article
advertisement
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന്  പേരുള്ളതായി  കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
'മുസ്‌ലിം ആയ ഞാൻ ആർക്കെങ്കിലും 'ജിഹാദ്' എന്ന് പേരുള്ളതായി കേട്ടിട്ടില്ല': യുകെ ആഭ്യന്തര സെക്രട്ടറി
  • യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദിൻ്റെ ജിഹാദ് എന്ന പേരിനെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമാകുന്നു.

  • ജിഹാദ് എന്ന പേരുള്ള ബ്രിട്ടീഷ് അറബികൾക്കെതിരെ വിദ്വേഷ ആക്രമണങ്ങൾ വർധിക്കുമെന്ന് മുന്നറിയിപ്പ്.

  • മഹ്മൂദിന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കണമെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിംഗ് ആവശ്യപ്പെട്ടു.

View All
advertisement