K Surendran |'പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ'; ആരോപണവുമായി കെ.സുരേന്ദ്രൻ

Last Updated:

പാകിസ്ഥാനെ പോലെ ഭീകരസംഘടനകള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുന്ന സ്ഥലമായി കേരളം മാറിയതായി അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം നല്‍കിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി (Pinarayi vijayan) വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ (K Surendran) മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പരിശീലനം നല്‍കിയതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
പാകിസ്ഥാനെ പോലെ ഭീകരസംഘടനകള്‍ക്ക് സര്‍ക്കാര്‍ തന്നെ പരിശീലനം നല്‍കുന്ന സ്ഥലമായി കേരളം മാറിയതായി അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനതല പരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ എത്തി പരിശീലനം നല്‍കിയത് ഉന്നതരുടെ അറിവോടെയാണ് ഇത് നടക്കുന്നത് എന്നതിന്റെ ഉദാഹരണമാണ്.
കേരളത്തില്‍ പോലീസിനെ മാത്രമല്ല എല്ലാ സര്‍ക്കാര്‍ ഫോഴ്സുകളെയും നിയന്ത്രിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്ന് വ്യക്തമായിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നല്‍കിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
advertisement
കഴിഞ്ഞ ദിവസം ആലുവ തോട്ടയ്ക്കാട് പ്രിയദര്‍ശിനി ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗ്‌നിശമന സേന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനമെന്ന തരത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണത്തിന് അഗ്നിശമനസേനാ മേധാവി ബി.സന്ധ്യ ഉത്തരവിട്ടിട്ടുണ്ട്.
advertisement
Mani C. Kappan | അതൃപ്തി പരസ്യമാക്കിയത് അനൗചിത്യമെന്ന് സതീശൻ; കാപ്പന്‍ അവിഭാജ്യ ഘടകമെന്ന് തിരുവഞ്ചൂര്‍
യു.ഡി.എഫ്. (UDF) നേതൃത്വം തന്നെ സ്ഥിരമായി തഴയുന്നു എന്ന പാലാ എംഎല്‍എ മാണി സി.കാപ്പന്‍റെ വിമര്‍ശനത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheesan) കാപ്പൻ (Mani C. Kappan) പരസ്യമായി ഇത്തരം പരാമർശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കിൽ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും സതീശന്‍ പറഞ്ഞു. കാപ്പന് പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (Thiruvanchoor Radhakrishnan) എംഎല്‍എയും പ്രതികരിച്ചു.
advertisement
 Also Read- മാണി സി കാപ്പനെ എൽഡിഎഫിൽ എടുക്കില്ല; താനും എല്ലാ ആഴ്ചയും ശരത് പവാറിനെ ഞാനും കാണാറുണ്ട്: എകെ ശശീന്ദ്രൻ
മാണി സി കാപ്പൻ ഇത് വരെ പരാതിയുമായി എന്‍റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കിൽ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കിൽ പരിഹരിക്കും, ആർഎസ്പിയുടെ പരാതി പരിഹരിച്ചെന്നും വി.ഡി സതീശൻ്റെ പ്രതികരിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Surendran |'പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്‌നിശമന സേനയുടെ പരിശീലനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെ'; ആരോപണവുമായി കെ.സുരേന്ദ്രൻ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement