ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്ര സംബന്ധിച്ച് സംസ്ഥാനം അയച്ച കത്തിന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. മറുപടി ലഭിച്ചതിനുശേഷം തീരുമാനമെടുക്കും.നിയമങ്ങൾ മനുഷ്യനു വേണ്ടിയാണ്, അതനുസരിച്ച് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ജൂണ്‍ 5 ന് രാവിലെ 8 മണി മുതലുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ഇടാക്കി തുടങ്ങുന്നത്. 692 ക്യാമറകള്‍ പ്രവർത്തനസജ്ജമാണ് 34 ക്യാമറകൾ കൂടി സജ്ജമാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ റോഡ് സുരക്ഷ നിയമങ്ങൾ കർശനമാകുന്നതിന് വേണ്ടിയാണ് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.
Also Read- പണി വരുന്നുണ്ടവറാച്ചാ; എഐ ക്യാമറ നാളെ മുതൽ പണി തുടങ്ങും
advertisement
രാജ്യത്ത് ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ നടക്കുന്ന അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം.ഏറ്റവും കൂടുതൽ റോഡപകടങ്ങൾ തിരുവനന്തപുരം എറണാകുളം തൃശ്ശൂർ ജില്ലകളിലാണ്. ദിവസവും 12 പേരോളം സംസ്ഥാനത്ത് റോഡപകടങ്ങളില്‍ മരിക്കുന്നു.2023 ഏപ്രിൽ വരെയുള്ള കണക്കുകള്‍ പ്രകാരം 1447 പേർ മരിച്ചു, 19,000 ൽ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മന്ത്രി പറഞ്ഞു.
എ ഐ ക്യാമറ പ്രവർത്തനം ആരംഭിക്കുന്നതോടെ നിയമലംഘനങ്ങൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഴ ഈടാക്കാതെ തന്നെ നിയമലംഘനങ്ങൾ 50 ശതമാനത്തോളം കുറഞ്ഞു.നോട്ടീസ് തപാൽ മാർഗ്ഗമാകും അയക്കുക.മൊബൈൽ ഫോണിൽ മെസ്സേജ് ആയി വരില്ല. 25000 ൽ കുറയാതെ പ്രതിദിനം നോട്ടീസ് അയക്കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
AI ക്യാമറയുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രചരണം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.അനാവശ്യമായ പ്രചരണം ആരെങ്കിലും നടത്തിയിട്ടുണ്ടോ എന്നറിയില്ല. അഴിമതിയുടെ തരിമ്പ് ഉണ്ടെങ്കിൽ പ്രതിപക്ഷം അത് നിയമപരമായി നേരിടാത്തത് എന്തുകൊണ്ടാണ്. പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷ നേതാവും തമ്മിലുള്ള അടിയുടെ ഭാഗമാണ് ഇതെന്നും ആന്‍റണി രാജു വിമര്‍ശിച്ചു.
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പില്ല. അങ്ങനെയെങ്കിലും അവർ നിയമപരമായി നേരിടട്ടെ, മുൻകാലങ്ങളിൽ പ്രോജക്ടുകൾ കൈകാര്യം ചെയ്ത രീതിയിൽ തന്നെയാണ് ഇതും കെൽട്രോൺ നടപ്പിലാക്കിയിരിക്കുന്നത്. കെൽട്രോണിനെ എങ്ങനെയാണ് സംശയിക്കുന്നത്, അത് സർക്കാരിൻറെ ഭാഗമാണ്. കേരള സർക്കാരിന് ഒരു രൂപയുടെ പണചെലവില്ലാത്ത പദ്ധതിയാണിത് മുഴുവൻ തുകയും സ്വരൂപിച്ചത് കെൽട്രോൺ തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.