ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് കുട്ടികൾക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
- Published by:Anuraj GR
- news18-malayalam
Last Updated:
മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു
ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കുട്ടികളായ യാത്രക്കാർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി നൽകിയ കത്തിനുള്ള മറുപടിയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ഗതാഗതനിയമലംഘനത്തിന് പിഴ ഈടാക്കാൻ അധികൃതർ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൽനിന്ന് പ്രതികൂല നിർദേശം ഉണ്ടായിരിക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കൊണ്ടു പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എളമരം കരീം എം.പി കത്തയച്ചത്.
എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഇരുചക്രവാഹന യാത്രയുമായി ബന്ധപ്പെട്ടാണ് വ്യാപക വിമർശനം ഉയർന്നത്. മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിന് കേന്ദ്രത്തിൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
advertisement
ജൂൺ അഞ്ച് മുതൽ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേര്‍ക്കൊപ്പം കുട്ടി സഞ്ചരിച്ചാലും പിഴയൊടുക്കേണ്ടിവരും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ്, അപകടം ഉണ്ടാക്കി നിര്‍ത്താതെ പോകല്‍ എന്നിവ പിടിക്കാന്‍ 675 ക്യാമറകളും സിഗ്‌നല്‍ ലംഘിച്ച് പോയി കഴിഞ്ഞാല്‍ പിടികൂടാന്‍ 18 ക്യാമറകളുമാണ് ഉള്ളത്.
advertisement
നിയമലംഘനം നടന്ന് ആറ് മണിക്കൂറിനുള്ളില്‍ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസില്‍ രജിസ്ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കില്‍ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാല്‍ അത്രയധികം തവണ പിഴയടക്കേണ്ടി വരും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 04, 2023 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് കുട്ടികൾക്ക് ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി