പെട്രോളിയം ആന്‍ഡ് ഗ്യാസ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാറിന്റെ ഭാര്യയാണ് കാര്‍ വാങ്ങിയത്. അനില്‍കുമാറും കുടുംബവും ഷോറൂമില്‍ നിന്ന് കാര്‍ വാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്.
ആരാധകരുടെ രോമാഞ്ചം; വെറും മിനി എങ്ങനെ ‘മിനി കൂപ്പറായി’ ?
ബാങ്ക് ലോണെടുത്താണ് ഭാര്യ കാര്‍ വാങ്ങിയത് എന്നാണ് അനില്‍ കുമാറിന്റെ വിശദീകരണം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലാണ് ഭാര്യ ജോലി ചെയ്യുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
advertisement
അതേസമയം നേരത്തെയും ഇദ്ദേഹത്തിനെതിരെ പരാതികളുയര്‍ന്നിരുന്നു. ഗ്യാസ് ഏജന്‍സി ഉടമയായ സ്ത്രീയെ പരസ്യമായി അധിക്ഷേപിച്ച കേസിലും അനില്‍കുമാര്‍ ഉള്‍പ്പെട്ടിരുന്നു.
മുമ്പ് പൊതുപരിപാടിക്കിടെ കോടിയേരി ബാലകൃഷ്ണന്‍ മിനി കൂപ്പറിലെത്തിയ സംഭവവും ഏറെ ചര്‍ച്ചയായിരുന്നു. പാവപ്പെട്ടവരുടെ പാർട്ടി നേതാക്കൾ ആഡംബര കാറിൽ യാത്ര ചെയ്യുന്നതിനെതിരെയായിരുന്നു വിമർശനം ഉയർന്നത്.