പുളിങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ മുൻവശത്ത് വച്ചാണ് ബുധനാഴ്ച വൈകുന്നേരം 5 മണിയോടെ അപകടം. സൈക്കിൾ ചവിട്ടുകയായിരുന്ന ആദി ശേഖറിനെ പടിയന്നൂര്‍ ക്ഷേത്രത്തിന്റെ ഭാഗത്ത് നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുവിന്റെ കാർ ആണ് ഇടിച്ചത്.
റോഡിലേക്ക് തെറിച്ചുവീണ ആദി ശേഖർ തത്ക്ഷണം മരിച്ചു. കാട്ടാക്കട പോലിസ് സ്ഥലത്ത് എത്തി മേൽ നടപ്പടി സ്വീകരിച്ചു. ഇടിച്ച വാഹനം സ്ഥലത്ത് നിന്ന് മാറ്റി എങ്കിലും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്ന് പോലിസ് പറഞ്ഞു.
advertisement
പൂവച്ചൽ സർക്കാർ സ്കൂൾ അധ്യാപകനാണ് ആദി ശേഖറിന്റെ പിതാവ് അരുൺ കുമാർ. സെക്രട്ടറിയേറ്റ് അസിസ്റ്റന്റാണ് അമ്മ ദീപ. സഹോദരി അഭി ലക്ഷ്മി.
Also Read- മണ്ണാർക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു
ആലംകോട് പാലാംകോണത്ത് ബൈപാസ് നിർമാണ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു
ആലംകോട് പാലാംകോണത്ത് ബൈപാസ് നിർമാണ കുഴിയിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക്. മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരണപ്പെട്ടത്. കിളിമാനൂർ സ്വദേശി അക്ഷയ്(22), കടയ്ക്കാവൂർ സ്വദേശി ബ്രൗൺ(21), അഞ്ചുതെങ്ങ് സ്വദേശി ഫ്ലമിൻസ്(23), കടയ്ക്കാവൂർ സ്വദേശി സ്റ്റീഫൻ(21), വക്കം സ്വദേശി വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്.
Also Read- പന്തളം കുളനടയിൽ KSRTC സ്വിഫ്റ്റും ജീപ്പും കൂട്ടിയിടിച്ചു; രണ്ട് മരണം
പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. തൊപ്പിച്ചന്ത ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക് പോയ മാരുതി സുസുക്കി സിയാസ് കാർ ആണ് അപകടത്തിൽ പെട്ടത്. കാറിൽ ആറു പേരാണ് ഉണ്ടായിരുന്നത്.
ബൈപാസ് നിർമാണത്തിന്റെ ഭാഗമായി ആലംകോട് മണനാക്ക് റോഡിൽ കാറ്റാടിമുക്ക് ജംഗ്ഷനിൽ റോഡ് വലിയ രീതിയിൽ കുഴിച്ചിട്ടുണ്ട്. കുഴിയുടെ സൈഡിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. എന്നാൽ ഇവിടെ കൃത്യമായി രീതിയിൽ സുരക്ഷ ഒരുക്കുകയോ മണനാക്ക് ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കുഴിയിലേക്ക് വീഴാതിരിക്കാൻ കൂടുതൽ മുന്നറിയിപ്പോ ബോർഡോ നൽകിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല തെരുവ് വിളക്കുകൾ പോലും ഇല്ലാത്തതിനാൽ രാത്രിയിൽ വാഹനങ്ങൾ കുഴിയുടെ അടുത്ത് എത്തുമ്പോൾ മാത്രമാണ് അപകടം കാണുന്നതെന്നും യാത്രക്കാർ പറയുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരും ആറ്റിങ്ങൽ ഫയർ ഫോഴ്സും എത്തി വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.