മണ്ണാർക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു

Last Updated:

ഓണാവധി ആഘോഷിക്കാൻ വീട്ടിൽ ഒത്തുകൂടിയതായിരുന്നു മൂന്ന് പേരും

news18
news18
മണ്ണാർക്കാട് ഭീമനാട് കോട്ടോപ്പാടത്ത് കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു. ഭീമനാട് പെരുങ്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നാഷിദ(26), റംഷീന (23), റിൻഷി(18) എന്നിവരാണ് മരിച്ചത്. ഒരാൾ വെള്ളത്തിൽ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയപ്പോഴാണ് ബാക്കി രണ്ടു പേർ അപകടത്തിൽ പെട്ടത്.
വിവാഹിതരായ നാഷിദയും റംഷീനയും ഓണാവധിക്ക് വിരുന്ന് വന്നതായിരുന്നു. റിൻഷി നഴ്സിങ് വിദ്യാർത്ഥിനിയാണ്. സമീപത്തെ പറമ്പിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളാണ് സംഭവം ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയാണ് മൂന്ന് പേരെടും പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നുപേരുടെയും മരണം സ്ഥിരീകരിച്ചത്.
Also Read- ബൈപാസ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; 21 കാരന്‍ മരിച്ചു; 5 പേര്‍ക്ക് പരിക്ക്
ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പിതാവ് നോക്കി നിൽക്കേയാണ് മൂന്ന് പെൺകുട്ടികളും വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. പിതാവ് തുണി അലക്കുന്നതിനിടെയായിരുന്നു അപകടം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മണ്ണാർക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചു
Next Article
advertisement
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
ക്നാനായ സമുദായ തർക്കം; അന്ത്യോക്യ പാത്രിയാർക്കിസ് ബാവക്കെതിരെയുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി
  • സുപ്രീം കോടതി ക്നാനായ സമുദായ തർക്കത്തിൽ ഹൈക്കോടതി വിധി റദ്ദാക്കി.

  • കേസിൽ ഹൈക്കോടതി വിധി റദ്ദാക്കി വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

  • പാത്രിയർക്കിസ് ബാവ നൽകിയ ഹർജി അംഗീകരിച്ച് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കി.

View All
advertisement