TRENDING:

വിരണ്ടോടിയ പോത്തിന് മുന്നിൽപ്പെട്ട ബാലികയെ വിദ്യാർഥി സാഹസികമായി രക്ഷിച്ചു

Last Updated:

ചോരയൊലിപ്പിച്ച് എത്തിയ പോത്ത് ആദ്യം തന്നെ മുറ്റത്തു കളിക്കുകയായിരുന്ന രണ്ടര വയസുള്ള ബാലികയുടെ നേരെ തിരിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: വി​ര​ണ്ടോ​ടി​യ പോ​ത്തിന്‍റെ മുന്നിൽപ്പെട്ട ബാലികയെ വിദ്യാർഥി സാഹസികമായി രക്ഷപെടുത്തി. കോഴിക്കോട് ജില്ലയിലെ ആയഞ്ചേരിയിലാണ് സംഭവം. ബാലികയെ രക്ഷപെടുത്തിയ ക​ട​മേ​രി കീ​രി​യ​ങ്ങാ​ടി സ്വ​ദേ​ശി ഷാ​നി​സ് അ​ബ്​​ദു​ല്ല നാ​ടി​ന്​ അ​ഭി​മാ​ന​മാ​യി. താ​ഴെ നു​പ്പ​റ്റ അ​ബ്​​ദു​ല്‍ അ​സീ​സി​ന്‍റെ മ​ക​ന്‍ ഷാ​നി​സും സ​ഹോ​ദ​രി ത​ന്‍​സി​ഹ ന​സ്റീന്‍റെ ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളും മു​റ്റ​ത്ത് ക​ളി​ക്കു​മ്പോഴാ​ണ് വി​ര​ണ്ടോ​ടി​യ പോ​ത്ത് പാഞ്ഞെത്തിയതെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
advertisement

നാദാപുരത്ത് മാംസാവശ്യത്തിനായി അറവുശാലയിൽ എത്തിച്ച പോത്താണ് വിരണ്ടോടിയത്. വഴിനീളെ ആക്രമണം നടത്തിയാണ് പോത്ത് അ​ബ്​​ദു​ല്‍ അ​സീ​സി​ന്‍റെ വീട്ടു പറമ്പിലെത്തിയത്. ഇതിനിടെ പോത്തിന്‍റെ ഒരു കൊമ്പ് നഷ്ടമായിരുന്നു. ചോരയൊലിപ്പിച്ച് എത്തിയ പോത്ത് ആദ്യം തന്നെ മുറ്റത്തു കളിക്കുകയായിരുന്ന രണ്ടര വയസുള്ള ബാലികയുടെ നേരെ തിരിഞ്ഞു. കുഞ്ഞിനെ കുത്താൻ ആഞ്ഞ പോത്തിനം ഷാനിസെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു. കുഞ്ഞിന്‍റെ ശരീരത്തിലും വസ്ത്രത്തിലും പോത്തിന്‍റെ രക്തം പുരണ്ടെങ്കിലും അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.

You May Also Like- World Cancer Day| 'കാൻസർ കരളിലും; ഇനി അധികമൊന്നും ചെയ്യാനില്ല'; അവസാനം വരെയും കത്തി ജ്വലിക്കുമെന്ന് നന്ദു; കണ്ണുനനയിക്കും കുറിപ്പ്

advertisement

ഉടൻ തന്നെ മുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെല്ലാം വീടിനുള്ളിലേക്കു ഓടി കയറിയതുകൊണ്ട് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. എന്നാൽ ഏറെനേരം വീട്ടുപരിസരത്ത് അക്രമ പരമ്പര സൃഷ്ടിച്ചാണ് പോത്ത് ഓടിയത്. ഇതിനിടെ കോഴിക്കൂട് തകർക്കുകയും, കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പോത്തിനെ നാട്ടുകാർ കീഴടക്കിയത്. നാ​ദാ​പു​രം എ.​എ​സ്.​ഐ മ​ഹേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം, വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​കെ. ഹാ​രി​സ്, മു​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ ടി.​എ​ന്‍. അ​ബ്​​ദു​ല്‍ നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

advertisement

Also Read- 10 വയസിനു താഴെയുളള കു​ട്ടി​ക​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ പി​ഴ ഈടാക്കുമോ? ഡിജിപി പറയുന്നത് ഇങ്ങനെ

ക​ട​മേ​രി മാ​പ്പി​ള യു.​പി സ്കൂ​ള്‍ ഏ​ഴാം ത​രം വി​ദ്യാ​ര്‍​ഥി​യാ​ണ്​ ഷാ​നി​സ് അ​ബ്​​ദു​ല്ല. ഷാനിസിന്‍റെ അവസരോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കുഞ്ഞിനെ പോത്ത് കുത്താനായി എത്തിയപ്പോൾ മറ്റൊന്നും താൻ ആലോചിച്ചില്ലെന്നും, പോത്തിനെ സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റുകയുമായിരുന്നുവെന്ന് ഷാനിസ് മാധ്യമങ്ങളോട് പറഞ്ഞു. അപ്രതീക്ഷിതമായി ഷാനിസ് തള്ളിമാറ്റിയതോടെ വീട്ടുപരിസരത്തെ കാർഷിക വിളകൾ നശിപ്പിക്കാനായി പോത്ത് തിരിഞ്ഞു. ഈ അവസരത്തിലാണ് കുട്ടികൾ വീട്ടിനകത്തേക്കു കയറി രക്ഷപെട്ടത്.

advertisement

You May Also Like- പുള്ളിപ്പുലിയെ പേടിച്ച് വീടിന്റെ ടോയ്‌ലറ്റിൽ കയറി; നായയേയും പുലിയേയും കാത്ത് പുറത്ത് വനപാലകരും

ഷാ​നി​സ് അ​ബ്​​ദു​ല്ലയുടെ ധീരമായ പ്രവർത്തിയെ ആദരിക്കാൻ ഒരുങ്ങുകയാണ് നാട്. വിവിധ സംഘടന പ്രതിനിധികൾ കുട്ടിയെ വീട്ടിലെത്തി അഭിനന്ദിച്ചു. ഷാനിസിന് സ്വീകരണം ഒരുക്കാനും ചില സംഘടനകൾ ആലോചിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിരണ്ടോടിയ പോത്തിന് മുന്നിൽപ്പെട്ട ബാലികയെ വിദ്യാർഥി സാഹസികമായി രക്ഷിച്ചു
Open in App
Home
Video
Impact Shorts
Web Stories