പുള്ളിപ്പുലിയെ പേടിച്ച് വീടിന്റെ ടോയ്‌ലറ്റിൽ കയറി; നായയേയും പുലിയേയും കാത്ത് പുറത്ത് വനപാലകരും

Last Updated:

വനപാലകർ ശുചിമുറിയുടെ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് പുള്ളിപ്പുലിയും നായയും ഒന്നിച്ച് അകത്തിരിക്കുന്നത് കണ്ടത്.

തെരുവുനായയെ പിടിക്കാൻ ഓടിയ പുള്ളിപ്പുലി ഒടുവിൽ കുടുങ്ങിയത് ഒരു വീടിന്റെ ടോയ് ലറ്റിൽ. കർണാടകയിലെ ബിലിനീലി ഗ്രാമത്തിലാണ് നായയ്ക്ക് പുറകേ ഓടിയ പുള്ളിപ്പുള്ളി ശൗചാലയത്തിൽ അകപ്പെട്ടത്.
ഗ്രാമത്തിലെ രാഗപ്പ എന്നയാളുടെ വീട്ടിലെ ശുചിമുറിയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി പിടിക്കാൻ ശ്രമിച്ച നായയും ശുചിമുറിയിലുണ്ട്.
ഇന്ന് പുലർച്ചെയാണ് രാഗപ്പയുടെ ഭാര്യ ശുചിമുറിയിൽ പുലി കയറിയത് ആദ്യം അറിയുന്നത്. രാവിലെ വീടിന് പുറത്തുള്ള ശുചിമുറിയിൽ നിന്നും മൃഗത്തിന്റെ ശബ്ദം കേട്ടാണ് ഇവർ നോക്കുന്നത്.
വാതിലിന് പുറത്തു നിന്നും പുലിയുടെ വാല് കണ്ടതോടെ പരിഭ്രാന്തയായ സ്ത്രീ ശുചിമുറി പുറത്തു നിന്ന് പൂട്ടി ഭർത്താവിനെ വിവരമറിയിച്ചു. പുള്ളിപ്പുലിയാണ് ശുചിമുറിയിൽ കയറിയതെന്ന് മനസ്സിലായതോടെ രാഗപ്പ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
advertisement
You may also like:ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് ലോക റെക്കോർഡിട്ടയാൾ പശ്ചാത്തപിച്ചതെന്തിന്?
വിവരം അറിഞ്ഞെത്തിയ വനപാലകർ ശുചിമുറിയുടെ ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് പുള്ളിപ്പുലിയും നായയും ഒന്നിച്ച് അകത്തിരിക്കുന്നത് കണ്ടത്. പുള്ളിപ്പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.
കൂടും വലയുമൊക്കെയായി ഉദ്യോഗസ്ഥർ ശുചിമുറിക്ക് പുറത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മൃഗ ഡോക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.
advertisement
You may also like:അമ്മയ്ക്ക് മറ്റൊരു പുരുഷനുമായി അടുപ്പം; കൗമാരക്കാരൻ അമ്മയെ കൊലപ്പെടുത്തി
അടുത്തിടെ അസമിലെ ഗുവാഹത്തിയിൽ ലേഡീസ് ഹോസ്റ്റലിൽ പുള്ളിപ്പുലി എത്തിയത് വാർത്തായിയിരുന്നു. ഉള്ളിൽ കയറിയ പുള്ളിപ്പുലി ഒരു ചൂരൽ സോഫയ്ക്ക് അടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
You may also like:ഓൺലൈൻ ഗെയിം കളിച്ചത് നാലു മണിക്കൂറോളം; പ്ലസ് ടു വിദ്യാർഥി തലകറങ്ങി വീണു മരിച്ചു
വന്യജീവി ഉള്ളിൽ കയറിയതിന്‍റെ ഞെട്ടലിലാണ് ഹോസ്റ്റൽ ഉടമ മൗസ്മി ബോറ. താനാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടതെന്നാണ് ഇവർ പറയുന്നത്.'ഞാനാണ് അതിനെ ആദ്യം കാണുന്നത്. തുണിയാണെന്ന് തെറ്റിദ്ധരിച്ച് വാലിൽ പിടിക്കുകയും ചെയ്തു. പിന്നീടാണ് അതെന്താണെന്ന് തിരിച്ചറിഞ്ഞത്' മൗസ്മി പറയുന്നു. പുള്ളിപ്പുലി ഹോസ്റ്റലിനുള്ളിൽ അകപ്പെട്ട സമയത്ത് പതിനഞ്ച് പെൺകുട്ടികളാണ് അവിടെയുണ്ടായിരുന്നത്. മൗസ്മി ഉടൻ തന്നെ കുട്ടികളെ വിവരം അറിയിച്ചു.
advertisement
You may also like:'ആത്മനിർഭരത'; 2020ലെ ഹിന്ദി വാക്കായി ഓക്സഫഡ് തെരഞ്ഞെടുത്തു
തുടർന്ന് ഇവരെല്ലാം മുറിക്കുള്ളിൽ തന്നെ സുരക്ഷിതരായിരുന്നു. പിന്നാലെ ഹോസ്റ്റൽ ഉടമ വനം വകുപ്പിനെ വിവരം അറിയിച്ചു, സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് പുലിയെ മയക്കുവെടി വച്ചു വീഴ്ത്തിയത്. മയങ്ങിവീണ ജീവിയെ മൃഗശാലയിലേക്ക് മാറ്റി.
പരിക്കുകൾ വല്ലതും ഉണ്ടോയെന്നറിയാൻ പരിശോധനകള്‍ നടത്തിയ ശേഷം മൈക്രോച്ചിപ്പ് ധരിപ്പിച്ച് തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുലിയുടെ തുടർ ചലനങ്ങൾ നിരീക്ഷിക്കാനാണ് മൈക്രോച്ചിപ്പ് ഘടിപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
പുള്ളിപ്പുലിയെ പേടിച്ച് വീടിന്റെ ടോയ്‌ലറ്റിൽ കയറി; നായയേയും പുലിയേയും കാത്ത് പുറത്ത് വനപാലകരും
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement