TRENDING:

CBI in Life Mission| ഭവനപദ്ധതിയെ നിയമനൂലാമാലകളില്‍ കുടുക്കുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാനാവില്ല: മുഖ്യമന്ത്രി

Last Updated:

CBI in Life Mission| അഴിമതി തടയാനാണ് സംസ്ഥാനം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയതിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂരഹിതര്‍ക്ക് ഭവനം നിര്‍മ്മിച്ചുനല്‍കാനുള്ള പദ്ധതിയെ നിയമ വ്യവസ്ഥയുടെ നൂലാമാലകളില്‍ കുടുക്കുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement

ലൈഫ് മിഷന്‍ ഒരു തുകയും വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

Also Read: ലൈഫ് മിഷനിലെ ഹൈക്കോടതി പരാമർശം സർക്കാരിന്‍റെ മുഖത്തേറ്റ പ്രഹരം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

advertisement

വിഷയത്തില്‍ കോടതിയില്‍ പോയത് തെറ്റല്ല. വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. രാജസ്ഥാനിലേതുപോലെ സിബിഐയെ വിലക്കിയ മാതൃക കേരളം പിന്തുടരില്ല. അഴിമതി തടയാനാണ് സംസ്ഥാനം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in Life Mission| ഭവനപദ്ധതിയെ നിയമനൂലാമാലകളില്‍ കുടുക്കുമ്പോള്‍ സര്‍ക്കാരിന് നോക്കിനില്‍ക്കാനാവില്ല: മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories