CBI in LifeMission| ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
തുടര്‍ന്നാണ് അന്വേഷണം തടയാനാകില്ലെന്നും സ്‌റ്റേ ഇല്ലെന്നും കോടതി വാക്കല്‍ പരാമര്‍ശിച്ചു
കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തോട് സഹകരിക്കണമെന്ന് ലൈഫ് മിഷന്‍ സിഇഒയോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. സിബിഐ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഒക്ടോബര്‍ 8ന് പരിഗണിക്കാന്‍ മാറ്റി.
ലൈഫ് മിഷന്‍ ക്രമകേടില്‍ സിബിഐ അന്വേഷണം നിയമ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. ലൈഫ് മിഷന്റെ ഇടപാട് വിദേശ ചട്ടങ്ങളുടെ പരിധിയില്‍ വരില്ലെന്നും അതിനാൽ സിബിഐ രജിസ്റ്റര് ചെയ്ത എഫ്‌ഐആര് റദ്ദാക്കണമെന്നും ലൈഫ് മിഷന് സി ഇ ഒ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
വിദേശ ഏജന്‍സിയായ റെഡ് ക്രസന്റും നിര്‍മാണക്കമ്പനിയായ യൂണിടാകും തമ്മിലുള്ള ഇടപാടിന് വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
advertisement
ഹര്‍ജിക്കാര്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ നിന്നുള്ള അഡ്വ കെ വി വിശ്വനാഥനാണ് വാദിച്ചത്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലല്ലേ ധാരണാപത്രം ഉണ്ടാക്കിയതെന്ന് കോടതി ആരാഞ്ഞു. റെഡ് ക്രസന്റ് പണം നല്കിയത് കരാറുകാർക്കാണെന്നും അത് ലൈഫ് മിഷനുമായുള്ള ഇടപാടല്ലെന്നും സർക്കാരും കോടതിയെ അറിയിച്ചു.
ലൈഫ് മിഷനില്ലെങ്കിൽ എങ്ങനെയാണ് റെഡ് ക്രസന്റ് ഫണ്ട് നൽകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. യൂണിടാക്, സെയ്ന്‍ വെഞ്ചേഴ്‌സ് എന്നിവ ബിനാമിയായി സ്ഥാപനങ്ങളാണോ എന്ന് പരിശോധിക്കണമെന്ന് സിബിഐയും വാദിച്ചു. തുടര്‍ന്നാണ് അന്വേഷണം തടയാനാകില്ലെന്നും സ്‌റ്റേ ഇല്ലെന്നും കോടതി വാക്കല്‍ പരാമര്‍ശിച്ചത്.
advertisement
അന്വോഷണവുമായി ലൈഫ് മിഷന് സഹകരിക്കണമെന്നും സര്‍ക്കാര്‍ ഇതിന് സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ലൈഫ് മിഷന്‍ സിബിഐ അന്വേഷണത്തിനെതിരെ യുണിടാകും ഹൈകോടതിയെ സമീപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2020 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CBI in LifeMission| ലൈഫ് മിഷന്‍ ക്രമക്കേടിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി