TRENDING:

സഭാതർക്കം തുടരുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ വിരുന്നിൽ മുഖ്യമന്ത്രിയും കാനവും

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സഭാ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ ഓര്‍ത്തഡോക്‌സ് സഭയുടെ വിരുന്നില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഒരുക്കിയ വിരുന്നിലാണ് മുഖ്യമന്ത്രിയും ഇടതുനേതാക്കളും പങ്കെടുത്തത്. വിരുന്നിന്റെ ദൃശ്യങ്ങൾ ന്യൂസ് 18നു ലഭിച്ചു. മലങ്കര ഓർത്തഡോക്​സ് സഭാ നേതൃത്വത്തിന്റെ എതിർപ്പ് തളളിയാണ് തിരുവനന്തപുരം ഭദ്രാസന അധിപൻ ഇടതു നേതാക്കളെ ക്ഷണിച്ച് അത്താഴ വിരുന്ന് നൽകിയത്.
advertisement

പളളിത്തർക്കത്തിൽ സർക്കാർ സഭയെ വഞ്ചിച്ചു എന്നും യാക്കോബായ സഭയ്ക്ക് ഒപ്പമാണ് സർക്കാരെന്നുമാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. ഈ സാഹചര്യത്തിൽ ഇത്തരം ഒരു വിരുന്ന് ഒഴിവാക്കണമെന്ന കത്തോലിക്കാ ബാവയുടെ നിർദ്ദേശം തളളിയാണ് വിരുന്ന് നടത്തിയതെന്നാണ് സൂചന.

സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരിനുമേല്‍ സമ്മർദം തുടരുകയാണ്. സർക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ രംഗത്തുവന്ന സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം.

advertisement

സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ യാക്കോബായ സഭ ഒരു ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ചിരുന്നു. ഇതിനു മറുപടിയായി സര്‍ക്കാരിനെ ഒപ്പം നിര്‍ത്താനാണ് ഓര്‍ത്തഡോക്‌സ് സഭ വിരുന്നു സംഘടിപ്പിച്ചതെന്നാണ് വിവരം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സഭാതർക്കം തുടരുന്നതിനിടെ ഓർത്തഡോക്സ് സഭയുടെ വിരുന്നിൽ മുഖ്യമന്ത്രിയും കാനവും