ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്

Last Updated:
എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചയ്ക്ക് ശേഷം ആലങ്ങാട് സംഘവും പേട്ട തുള്ളും. എരുമേലി ചെറിയമ്പലത്തിൽ നിന്നാണ് പേട്ടതുള്ളൽ തുടങ്ങുന്നത്.
മകരവിളക്കിനോടനുബന്ധിച്ചുള്ള എരുമേലി പേട്ടതുള്ളലാണ് ഇന്ന് നടക്കുക. രാവിലെ 11ന് മണിക്ക് ശേഷം സമൂഹപെരിയോൻ കളത്തിൽ ചന്ദ്രശേഖരൻനായരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുളളുന്നത്. ചെറിയമ്പലത്തിൽ നിന്ന് വാവരുപള്ളിയിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാഅത്ത് ഭാരവാഹികൾ സ്വീകരിക്കും. പിന്നീട് വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം വലിയമ്പലത്തിലേക്ക് പേട്ട തുള്ളും.
അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ സമാപിച്ച ശേഷം ഉച്ചകഴിഞ്ഞാണ് ആലങ്ങാട്ട് സംഘത്തിന്റെ പേട്ട തുള്ളൽ. കൊച്ചമ്പലത്തിൽ നിന്നും പേട്ടതുള്ളി ഇറങ്ങുന്ന ആലങ്ങാട്ട് സംഘം വാവരുടെ പ്രതിനിധി അമ്പലപ്പുഴ സംഘത്തിനൊപ്പം മലയ്ക്ക് പോയെന്ന വിശ്വാസത്താൽ വാവരുപള്ളിയിൽ കയറാതെയാണ് വലിയമ്പലത്തിലേക്ക് പേട്ടതുള്ളി നീങ്ങുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പടെയുള്ള തീർത്ഥാടകർ പേട്ടതുള്ളലിൽ പങ്കാളികളാകും. കനത്ത സൂരക്ഷാക്രമീകരണമാണ് ഇത്തവണ എർപ്പെടുത്തിയിരിക്കുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്
Next Article
advertisement
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നു വീണു
കർണാടക മുഖ്യമന്ത്രിയുടെ ദീപാവലി സമ്മാനം വാങ്ങാൻ കാത്തു നിന്ന 13 സ്ത്രീകൾ തിക്കിലും തിരക്കിലും തളർന്നുവീണു
  • 13 സ്ത്രീകൾ കർണാടക മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷീണം മൂലം തളർന്നു വീണു, 6 മണിക്കൂർ കാത്തിരുന്നു.

  • പുത്തൂരിൽ ദീപാവലി സമ്മാന വിതരണം നടക്കുന്നതിനിടെ വലിയ തിരക്ക് കാരണം ശ്വാസംമുട്ടലും നിർജ്ജലീകരണവും.

  • തളർന്നുവീണവരെ പുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തു, പരിക്കില്ല.

View All
advertisement