അസഹിഷ്ണുതയോ? മുഖ്യമന്ത്രിയേക്കുറിച്ച് മോശമായി സംസാരിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു
Last Updated:
ഭോപ്പാൽ: മുഖ്യമന്ത്രി കമൽനാഥിനെതിരെ മോശം പരാമർശം നടത്തിയെന്ന പേരിൽ സർക്കാർ സ്കൂളിലെ പ്രഥമാധ്യാപകനെ സസ്പെന്റ് ചെയ്തു. ജബൽപൂരിലെ സർക്കാർ സ്കൂളായ കനിഷ്ട ബുനിയാടി മിഡിൽ സ്കൂളിലെ പ്രഥമാധ്യാപകൻ മുകേഷ് തിവാരിക്കെതിരെയാണ് ജില്ലാ കളക്ടർ ഛാവി ഭരദ്വാജ് നടപടിയെടുത്തത്. അധ്യാപകൻ സർവീസ് ചടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
രണ്ടുദിവസം മുൻപ് സ്കൂളിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി കമൽനാഥിനെതിരെ മുകേഷ് തിവാരി അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ആരോപണം. മുകേഷ് തിവാരി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷമാണ് നടപടി. അധ്യാപകൻ പ്രഥമദൃഷ്ട്യാ മധ്യപ്രദേശ് സിവിൽ സർവീസ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടത്തിയെന്നാണ് കളക്ടറുടെ ഉത്തരവിൽ പറയുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2019 8:44 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
അസഹിഷ്ണുതയോ? മുഖ്യമന്ത്രിയേക്കുറിച്ച് മോശമായി സംസാരിച്ച അധ്യാപകനെ സസ്പെന്റ് ചെയ്തു