TRENDING:

കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി

Last Updated:

Tratment for Patients in Kasargod | ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കർണാടകത്തിലെ ആശുപത്രികളിൽ ചികിത്സ നിഷേധിക്കുന്ന രോഗികളെ കേരളത്തിലെ തന്നെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 അവലോകനത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
advertisement

ഇന്നും ചികിത്സ കിട്ടാതെ ഒരാൾ മരിച്ചു. അത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ കർണാർകം അതിർത്തിയിൽ തടഞ്ഞതുമൂലം ഗുരുതരാവസ്ഥയിലായിരുന്ന 13 രോഗികൾ ചികിത്സ ലഭിക്കാതെ മരിച്ചു. പിന്നീട് കേരളത്തിന് അനുകൂലമായി കോടതി വിധി വന്നെങ്കിലും മംഗലാപുരത്തെ ആശുപത്രികൾ കേരളത്തിൽനിന്നുള്ള രോഗികളെ ചികിത്സിക്കാൻ തയ്യാറായില്ല.

സമ്മർദ്ദഫലമായാണ് അതിർത്തിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റോടെ രോഗികളെ കടത്തിവിടാൻ കർണാടകം തയ്യാറായത്. എന്നാൽ കേരളത്തിൽനിന്നുള്ള രോഗികളെ പ്രവേശിപ്പിക്കാൻ മംഗലാപുരത്തെ ആശുപത്രികൾ തയ്യാറായില്ല.

You may also like:ചൈനയിൽ നിന്നിറക്കുമതി ചെയ്ത മാസ്കുകൾ തിരികെ അയച്ച് രാജ്യങ്ങൾ; കാരണം ഇതാണ് [NEWS]പാഠം പഠിച്ചു; വില്ലനായത് ചുമയ്ക്കുള്ള സിറപ്പിലെ നിരോധിത വസ്തു; വിലക്കിനേക്കുറിച്ച് പൃഥ്വി ഷാ [NEWS]സൂപ്പര്‍ അബ്സോര്‍ബന്റുമായി ശ്രീചിത്രയിലെ ശാസ്ത്രജ്ഞർ; അണുബാധയുള്ള ശ്വസനസ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യും [NEWS]

advertisement

ഈ പശ്ചാത്തലത്തിലാണ് കാസർകോട് അതിർത്തിപ്രദേശങ്ങളിലുള്ള രോഗികൾക്ക് കേരളത്തിലെ ആശുപത്രികളിൽ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കർണാടകം ചികിത്സ നിഷേധിക്കുന്ന സംഭവം: വേണ്ടിവന്നാൽ ആകാശമാർഗം രോഗികളെ സംസ്ഥാനത്തെ മികച്ച ആശുപത്രികളിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories