പാഠം പഠിച്ചു; വില്ലനായത് ചുമയ്ക്കുള്ള സിറപ്പിലെ നിരോധിത വസ്തു; വിലക്കിനേക്കുറിച്ച് പൃഥ്വി ഷാ
- Published by:user_49
- news18-malayalam
Last Updated:
തെറ്റില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഭാവിയില്‍ ഏതെങ്കിലും മരുന്ന് കഴിക്കുന്നതിനു മുമ്പ് ഡോക്ടര്‍മാരുമായി ആലോചിക്കും
ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് ക്രിക്കറ്റിൽ നിന്നും വിലക്ക് നേരിട്ട സംഭവത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ. പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2018-19 സീസണില്‍ എട്ടു മാസത്തേക്കായിരുന്നു ഷായ്ക്ക് വിലക്ക് ലഭിച്ചത്.
ചുമയ്ക്കുള്ള സിറപ്പുകളില്‍ കാണപ്പെടുന്ന ഒരു നിരോധിത പദാര്‍ഥമാണ് തനിക്ക് വില്ലനായതെന്നാണ് താരത്തിന്റെ വിശദീകരണം. സിറപ്പുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു നിരോധിത പദാര്‍ത്ഥം അശ്രദ്ധമായി കഴിച്ചു. തന്റെ തെറ്റില്‍ നിന്ന് പാഠം പഠിച്ചുവെന്നും ഭാവിയില്‍ ഏതെങ്കിലും മരുന്ന് കഴിക്കുന്നതിനു മുമ്പ് എപ്പോഴും ഡോക്ടര്‍മാരുമായി കൂടിയാലോചിക്കുമെന്നും ഷാ പറഞ്ഞു.
BEST PERFORMING STORIES:COVID 19| കേരളം കരകയറുന്നു: കേസുകളുടെ എണ്ണം കുറഞ്ഞു; കൂടുതൽ പേർ രോഗമുക്തി നേടി[NEWS]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ[NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്[NEWS]
കഫ് സിറപ്പ് പോലും ചിലപ്പോള്‍ വില്ലനായി മാറുമെന്നും ഷാ മുന്നറിയിപ്പ് നല്‍കുന്നു. അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ കിരീട വിജയത്തിലേക്കു നയിക്കുകയും സീനിയര്‍ ടീമിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി ശ്രദ്ധ നേടിയ താരമായിരുന്നു പൃഥ്വി ഷാ.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2020 3:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാഠം പഠിച്ചു; വില്ലനായത് ചുമയ്ക്കുള്ള സിറപ്പിലെ നിരോധിത വസ്തു; വിലക്കിനേക്കുറിച്ച് പൃഥ്വി ഷാ