TRENDING:

നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല; റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ട്; മുഖ്യമന്ത്രി

Last Updated:

ആരോഗ്യം നല്ലതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു, എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർക്ക്
advertisement

വിവേകം ഇല്ല, സ്വയം വിവേകം കാണിക്കലാണ് പ്രധാനം അത് സ്കൂളിൽ നിന്ന് പഠിക്കേണ്ടതല്ല സ്വയം ആർജിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം നല്ലതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു

എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നയപ്രഖ്യാപന ദിവസത്തെ ഗവര്‍ണറുടെ നപടിയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതൊക്കെ കേരളത്തോടുള്ള വെല്ലുവിളിയാണ്. നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല, റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിഷേധക്കാര്‍ക്കെതിരെ എഫ്ഐആർ ഇടാൻ റോഡിൽ കുത്തിയിരിക്കേണ്ട ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

advertisement

ഗവർണർക്ക് എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന് പറയാൻ കഴിയില്ല, അദ്ദേഹത്തിൻറെ പ്രത്യേക നിലപാട് പ്രത്യേക രീതിയിൽ കാര്യങ്ങൾ നടത്തി പോകുന്നു. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് നേരെ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം,  ഈ അധികാര പ്രതിഷേധ സ്വരങ്ങളോട് അധികാര സ്ഥാനത്തിരിക്കുന്നവർ എന്ത് സമീപനം സ്വീകരിക്കും എന്നതാണ് പ്രശ്നം.

മുഖ്യമന്ത്രിക്ക് നേരെയും പ്രതിഷേധങ്ങൾ വന്നിട്ടില്ലേ അവിടെ എവിടെയെങ്കിലും നിന്ന് എന്താണ് പോലീസ് ചെയ്യുന്നതെന്ന് നോക്കാൻ ശ്രമിച്ചിട്ടുണ്ടോ ലോകത്ത് ആരെങ്കിലും അങ്ങനെ ശ്രമിച്ചിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗവർണർ ചെയ്യുന്നത് ചെയ്യാൻ പാടില്ലാത്തത്, സെക്യൂരിറ്റി നടപടികൾക്ക് വിരുദ്ധമായ കാര്യമാണിത്. പോലീസ് ചെയ്യേണ്ട ജോലിയല്ലേ അതെന്നും മുഖ്യമന്ത്രി ചോദിച്ചു.

advertisement

ഗവര്‍ണര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തിയതിനോടും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ളത് ഗവര്‍ണര്‍ക്കാണ്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സിആര്‍പിഎഫ് സുരക്ഷ വിചിത്രമാണ്. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകരിൽ ചിലർക്കുള്ള സുരക്ഷയാണ് ഗവർണർക്ക് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'കേരളത്തെ സിആർപിഎഫ് നേരിട്ട് ഭരിക്കുമോ ? കേരളം നേരത്തെ കാണാത്തതാണോ ഇത്. അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിൽ സിആർപിഎഫ്  ഇവിടെ ഇറങ്ങി പ്രവർത്തിക്കുമോ?. കേരളത്തിലെ നിയമവ്യവസ്ഥകള്‍ക്കും ജനാധിപത്യ വഴക്കങ്ങള്‍ക്കും വ്യത്യസ്തമായി ആരിഫ് മുഹമ്മദ് ഖാന് പോകാൻ കഴിയുമോ. നിയമമാണ് സുപ്രീം അതിനു മുകളിലല്ല ഒരു അധികാരസ്ഥാനവും' - മുഖ്യമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
നയപ്രഖ്യാപന പ്രസംഗം വായിക്കാന്‍ ഗവര്‍ണര്‍ക്ക് സമയമില്ല; റോഡില്‍ ഒന്നര മണിക്കൂര്‍ കുത്തിയിരിക്കാൻ സമയമുണ്ട്; മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories