സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളിൽ സർക്കാരിന് വേവലാതിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കുറ്റവാളികൾ എല്ലാം പിടിക്കപ്പെടട്ടെ. തെറ്റ് ചെയ്‌തിട്ടുള്ള ഒരാളെയും സർക്കാർ സംരക്ഷിക്കില്ല എന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പിഡബ്ല്യുസിയെ സംബന്ധിച്ച് ഏതെങ്കിലും ഉദ്യോഗസ്ഥൻ ഒരു കുറിപ്പെഴുതിയാൽ അത് ഉത്തരവാകില്ല. അതിന്മേൽ തീരുമാനമെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഡബ്‌ള്യുസിക്ക് സെക്രട്ടറിയറ്റിൽ ഓഫീസ് തുറന്നിട്ടില്ല. ശിവശങ്കർ തെറ്റ് ചെയ്‌തെങ്കിൽ അദ്ദേഹത്തിന് ഒരു രക്ഷയും കിട്ടില്ലെന്ന് ഇതുവരെയുള്ള നടപടികളാൽ മനസിലാകില്ലേ എന്നും പിണറായി വിജയൻ ചോദിച്ചു.
advertisement
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
സർക്കാരിന്റെ പ്രതിച്ഛായക്ക് ഇടിവു വന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തിയെന്ന വിവരം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുത്ത ആളാണ് താൻ. അവിടെ അത്തരമൊരു വിലയിരുത്തൽ ഉണ്ടായിട്ടില്ല. സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പാർട്ടി സെക്രട്ടറി പുറത്തിറക്കിയ കറിപ്പിനെ ഇങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെ പ്രതിച്ഛായ ഇടിക്കാമോ എന്ന് പലരും ശ്രമിക്കുന്നുണ്ട്. കേസ് വന്നയുടനെ ഒരു നേതാവ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിലേക്ക് വിളി വന്നുവെന്നാണ്. എവിടുന്ന് കിട്ടിയ വിവരമാണത്. ബോധപൂർവം സംഘടിപ്പിച്ച പ്രചാരവേലയാണ് ഇത്. സർക്കാരിനെതിരെ പ്രചരണം ആരംഭിക്കണമെന്ന് അവർ നേരത്തേ തീരുമാനിച്ച കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
