Also Read- വിളർച്ചയിൽനിന്ന് വളർച്ചയിലേക്ക്; വിവ കേരളം ജനകീയ കാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സാമ്പത്തിക ഞെരുക്കത്തിനിടയിലും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും, വര്‍ഗീയതയുടെ കൊടിയ ഭീഷണികളും യാത്രയില്‍ വിശദീകരിക്കും. കേന്ദ്ര സർക്കാരിന്റെ അവഗണനയും തുറന്ന് കാട്ടുന്നതാകും ജാഥ. ഒരോ സ്വീകരണ കേന്ദ്രങ്ങളിലും പരമാവധി പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി തീരുമാനം.
advertisement
ജാഥയുടെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഉണ്ടാകും. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജുവാണ് ജാഥയുടെ മാനേജർ. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, സംസ്ഥാന കമ്മിറ്റി അംഗം ജയ്‌ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്.