കണ്ണൂർ: വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് വിവ കേരളം ജനകീയ കാമ്പയിന് തുടക്കമായി. വിവ കേരളം വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യ വകുപ്പിന്റെ സംസ്ഥാനതല ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിലായിരുന്നു പരിപാടി. സ്പീക്കർ എ എൻ ഷംസീർ ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന ഏറ്റവും സുപ്രധാനമായ ഇടപെടലുകളിൽ ഒന്നാണിത്. ഈ കാമ്പയിനുമായി ചേർന്ന് കേരളത്തിലെ മുഴുവൻ ആശാപ്രവർത്തകരും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കുന്ന പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽനിന്നുള്ള പദ്ധതിയുടെ ചിത്രങ്ങൾ ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.