ഈ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഒരു കാലത്ത് ഇതിന് അംഗീകാരം തരേണ്ടതായി വരും. ഇപ്പോള്‍ തത്കാലം തങ്ങളായിട്ട് അത് മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കെ റെയിലിനെ നഖശിഖാന്തം എതിര്‍ത്തവര്‍ വന്ദേ ഭാരത് വന്നപ്പോള്‍ കണ്ട കാഴ്ച എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം സില്‍വര്‍ ലൈൻ പദ്ധതിക്ക് അതിരടയാളം സ്ഥാപിച്ചതിനെ ന്യായീകരിച്ചും സംസ്ഥാന സര്‍ക്കാറിന് ഇതിനുള്ള അധികാരമുണ്ടെന്ന് വാദിച്ചും കഴിഞ്ഞ ദിവസം കെ-റെയില്‍ അധികൃതർ രംഗത്തെത്തിയിരുന്നു. സില്‍വര്‍ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നത് അനധികൃതമാണെന്ന കേന്ദ്ര നിലപാടിന് മറുപടിയായി നല്‍കിയ ഫേസ്ബുക്ക് കുറിപ്പിലാണ് കെ-റെയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
പദ്ധതി നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാറിന് ഭൂമി ഏറ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും അധികാരമുണ്ടെന്നും അതിന് കേന്ദ്ര സര്‍ക്കാറിന്‍റെയോ റെയില്‍വേ ബോര്‍ഡിന്‍റെയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നുമാണ് കെ-റെയില്‍ വ്യക്തമാക്കിയത്.