'ഇളംകള്ള് പോഷകസമൃദ്ധം; കള്ളിനെക്കുറിച്ച് അറിയുന്നവർക്ക് അക്കാര്യം അറിയാം': മുഖ്യമന്ത്രി പിണറായി വിജയൻ
- Published by:Anuraj GR
- news18-malayalam
Last Updated:
'വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കള്ള് നൽകുന്നതിനെ ചില ന്യായങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയാണ് ചിലര്‍. അക്കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കേണ്ടതാണ്'
കണ്ണൂര്‍: ഇളം കള്ള് പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളിനെ കുറിച്ച് അറിയുന്നവര്‍ക്കെല്ലാം അക്കാര്യമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ജില്ല വികസന സെമിനാറിന്റെ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
വിനോദസഞ്ചാര കേന്ദ്രത്തിലെ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നമ്മുടെ നാടൻ കള്ള് കൊടുക്കാനാണ് തീരുമാനിച്ചത്. ചെത്തിക്കഴിഞ്ഞ ഉടനെയുള്ള കള്ളാണ് നല്‍കുക. കള്ളിനെ കുറിച്ച് അറിയുന്നവര്‍ക്കെല്ലാം അറിയാം അപ്പോഴത് വലിയ ലഹരി മൂത്തതായിരിക്കില്ല എന്നത് – പിണറായി വിജയൻ പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കള്ള് നൽകുന്നതിനെ ചില ന്യായങ്ങള്‍ പറഞ്ഞ് എതിര്‍ക്കുകയാണ് ചിലര്‍. അക്കാര്യങ്ങളെല്ലാം പിന്നീട് ആലോചിക്കേണ്ടതാണ്. എല്ലാകാര്യവും മദ്യനയത്തില്‍ പറയണമെന്നില്ല. നയം നടപ്പാക്കുമ്പോള്‍ തീരുമാനിക്കുമെന്നും പിണറായി വ്യക്തമാക്കി.
advertisement
കള്ള് മദ്യമല്ലെന്നും യഥാർഥത്തിൽ അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നുമുള്ള എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍റെ പ്രസ്താവന കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്ത് വലിയ തൊഴില്‍സാധ്യതയുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 29, 2023 3:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇളംകള്ള് പോഷകസമൃദ്ധം; കള്ളിനെക്കുറിച്ച് അറിയുന്നവർക്ക് അക്കാര്യം അറിയാം': മുഖ്യമന്ത്രി പിണറായി വിജയൻ