TRENDING:

'പി.ശശിയുടേത് മാതൃകാപരമായ പ്രവർത്തനം; ആരോപണം അവജ്ഞയോടെ തള്ളുന്നു': മുഖ്യമന്ത്രി

Last Updated:

''പി ശശി സിപിഎം. സംസ്ഥാന സമിതി അംഗമാണ്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമില്ല''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി മാതൃകാപരമായ പ്രവര്‍ത്തനാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പരിശോധനയും അദ്ദേഹത്തിന്റെ കാര്യത്തിൽ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement

മുഖ്യമന്ത്രി പറഞ്ഞത്

പി ശശി സിപിഎം. സംസ്ഥാന സമിതി അംഗമാണ്. പാര്‍ട്ടി നിര്‍ദേശം അനുസരിച്ച് എന്റെ ഓഫീസില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യവും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയും. ഒരു പരിശോധനയും അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമില്ല.

അന്‍വറോ മറ്റുള്ളവരോ കൊടുക്കുന്ന പരാതി അതേപടി സ്വീകരിച്ച് നടപടിയെടുക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല മറ്റാര്‍ക്കും ആ ഓഫീസില്‍ ഇരിക്കാനാകില്ല. നിയമപ്രകാരമല്ലാത്ത എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ചെയ്തിട്ടുണ്ടാകില്ല. അത് ചെയ്യാത്തതിലുള്ള വിരോധംവെച്ച് എന്തെങ്കിലും വിളിച്ച് പറഞ്ഞാല്‍ മാറ്റാനാകുന്നതല്ല അത്തരം ആളുകളെ.

advertisement

Also Read- 'അൻവർ കോൺഗ്രസിൽനിന്ന് വന്നയാൾ'; ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അന്‍വര്‍ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്റെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അന്‍വര്‍ പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റിക്കാര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. എന്നെ വഴിവിട്ട് സഹായിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. വഴിവിട്ട് നടക്കുന്നവര്‍ക്കേ അതിന്റെ ആവശ്യമുള്ളൂ. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ല. അന്‍വര്‍ വന്ന വഴി കോണ്‍ഗ്രസിന്റെ വഴിയാണ് - മുഖ്യമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പി.ശശിയുടേത് മാതൃകാപരമായ പ്രവർത്തനം; ആരോപണം അവജ്ഞയോടെ തള്ളുന്നു': മുഖ്യമന്ത്രി
Open in App
Home
Video
Impact Shorts
Web Stories