ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസി ആയി കോൺഗ്രസ് മാറി. ബിജെപിയിലേക്ക് ആളെ കൊടുക്കുന്നത് തടുത്തുനിര്‍ത്താന്‍ കോൺഗ്രസിന് കഴിയുന്നില്ലെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ബിജെപിയെ എതിർക്കുക എന്നാൽ ബിജെപിയുടെ നയങ്ങളെ എതിർക്കാൻ തയ്യാറാകണം. അവരുടെ സാമ്പത്തിക നയങ്ങളെ എതിർക്കാൻ കഴിയണം. ബിജെപിയുടെ സാമ്പത്തിക നയവുമായി എന്ത് വ്യത്യാസമാണ് കോൺഗ്രസിനെന്നും നേതൃത്വം യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേരളത്തെ എങ്ങനെയെല്ലാം ഇകഴ്ത്താൻ ആകുമെന്നാണ് കോൺഗ്രസ് നോക്കുന്നത്. നാടിന് അഭിവൃഥി ഉണ്ടാക്കുന്ന എല്ലാ പദ്ധതികളെയും എതിർക്കുന്നു.കേരളത്തിനെതിരെ പാർലമെന്റിൽ സംസാരിക്കുന്നു. ബിജെപിയും അതേ നിലയിൽ തന്നെ സംസാരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ രണ്ടു കൂട്ടരും ഒരേ നിലപാടുമായി മുന്നോട്ടു പോകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
യുഡിഎഫ് എംപിമാർ വലിയതോതിൽ പാർലമെന്റിൽ ഉണ്ടായിട്ടും നാടിന് എന്ത് ഗുണമുണ്ടായി. ഞാൻ തീരുമാനിച്ചാൽ ബിജെപിക്കൊപ്പം പോകും എന്ന് കോൺഗ്രസ് പ്രസിഡന്റ് തന്നെ പറയുന്നു.ഇതിനെതിരെ എന്തെങ്കിലും നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിഞ്ഞോ.ബിജെപിയെ നേരിടാൻ കോൺഗ്രസ് അശക്തരാണ് എന്നാണ് നാം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.