നാട്ടുവൈദ്യന്മാർക്ക് അംഗീകാരം കൊടുക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേകം നിയമനിർമാണം ആവശ്യമായി വരും. വ്യാജ ചികിത്സയെന്നും വ്യാജ മരുന്നെന്നും പറഞ്ഞ് പോലീസും എക്സൈസും ഇത്തരം ആളുകളോട് മോശമായി പെരുമാറുന്നുണ്ട്. വളരെ പ്രമുഖരായ വൈദ്യൻമാരുടെ അടുത്തുപോലും പോലീസ് എത്തിയ സാഹചര്യമുണ്ടായി. കോളജിൽ നിന്നുള്ള യോഗ്യതയില്ല എന്നതാണ് കാരണമായി പറയുന്നത്. എല്ലാ മേഖലകളിലും വ്യാജന്മാരുണ്ട്. എന്നാൽ എല്ലാവരെയും വ്യാജൻമാർ എന്ന് മുദ്രകുത്തരുത്. ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടിയവർ പോലും ഇത്തരം വൈദ്യൻമാരുടെ അടുത്ത് ശിഷ്യരായി എത്തുന്നുണ്ട്. കൊട്ടിയടച്ച മനസ്സുമായി ആരെയും കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കല്യാട് 300 ഏക്കര്‍ വിസ്തൃതിയിൽ 200 കോടി രൂപ ചെലവിൽ കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണം പൂര്‍ത്തിയായി. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്‌സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയത്.
