തൃക്കൈപ്പറ്റ മുക്കം കുന്നിലെ വാഴക്കണ്ടിയിലെ വസന്തകുമാറിന്റെ തറവാട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ഭാര്യ ഷീനയെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി.
- 'ഇനിയൊരു പിതാവിനും ഈ ഗതി വരരുതെന്ന് പ്രാര്‍ത്ഥിച്ചിരുന്നു, പക്ഷേ...' കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിൽ ഷുഹൈബിന്റെ പിതാവ്
advertisement
വീടിരിക്കുന്ന സ്ഥലത്തിന്റെ രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ വീട്ടുകാർ ധരിപ്പിച്ചു. സങ്കീർണത ഒഴിവാക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. ഷീനക്ക് സ്വീകാര്യമെങ്കിൽ എസ് ഐ തസ്തികയിൽ ജോലി നൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ പൂക്കോട് വെറ്റർനറി സർവകലാശാലയിൽ അസിസ്റ്റന്റായി തുടരാനാണ് താൽപര്യമെന്ന് ഷീന പറഞ്ഞു. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2019 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; ഷീനയ്ക്ക് എസ്ഐ ആയി നിയമനം നൽകാമെന്ന് ഉറപ്പ് നൽകി