ആറ്റുകാല്‍ പൊങ്കാലയ്ക്കു പോയ വീട്ടമ്മ ബസിടിച്ച് മരിച്ചു; മകള്‍ക്ക് ഗുരുതര പരുക്ക്
Last Updated:
കൊല്ലം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോകുന്നതിനായി മകള്‍ക്കൊപ്പം സ്‌കൂട്ടറില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസിടിച്ചു മരിച്ചു. കൊല്ലം ആശ്രാമം കാവടിപ്പുറംനഗര്‍ സ്വദേശിനി ജലജ(52) ആണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ മകളെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പളളിക്കുസമീപം രാവിലെ ആറരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴ- കൊല്ലം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് ഇടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 20, 2019 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറ്റുകാല്‍ പൊങ്കാലയ്ക്കു പോയ വീട്ടമ്മ ബസിടിച്ച് മരിച്ചു; മകള്‍ക്ക് ഗുരുതര പരുക്ക്