"സ്വർണക്കടത്തിൽ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്റെ സാമ്പത്തിക നില തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുൻ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എൻഐഎ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും. അത്തരക്കാരാണ് സർക്കാരിനെതിരെ പ്രചാരണം നടത്തുന്നത്."
TRENDING:സ്വർണം അയച്ചത് ഫൈസൽ ഫരീദ്; സരിത്തും സ്വപ്നയും എൻ.ഐ.എ എഫ്.ഐ.ആറിൽ ഒന്നും രണ്ടും പ്രതികൾ [NEWS]'ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലർക്കും ഉണ്ടാകും'; NIA അന്വേഷണത്തെ കുറിച്ച് മുഖ്യമന്ത്രി
advertisement
[NEWS]Viral Video|കാട്ടിൽ വിവാഹ വാർഷിക ആഘോഷം; കേക്ക് മുറിച്ചതും കുരങ്ങന്‍റെ വക 'സർപ്രൈസ്'
[NEWS]
എൻഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുന്നതാണ്. മറ്റു ചില സംസ്ഥാനങ്ങൾ നിയമം നിർമിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് വ്യാജസർട്ടിഫിക്കറ്റിൽ ജോലി നേടിയത് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.