ആഘോഷങ്ങൾ വേറിട്ടതാക്കാനും എന്നും ഓർമിക്കത്തക്കതാക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത്. എന്തെങ്കിലും സർപ്രൈസ് കൂടി ഒളിപ്പിച്ചാൽ സംഭവം ഗംഭീരമായി. അത്തരത്തിൽ ഒരാഘോഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
സംഭവം വേറൊന്നുമല്ല. കാട്ടിൽ വെച്ച് ഒരു വിവാഹ വാർഷിക ആഘോഷം നടന്നു. ആഘോഷത്തിനിടെ മുറിച്ച കേക്ക് ഒരു കുരങ്ങൻ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വീഡിയോ വൈറലായിരിക്കുകയാണ്.
[NEWS]Sushant Singh Rajput | ദിൽബേച്ചാരയിലെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി; ചിത്രങ്ങൾ കാണാം
[PHOTO]Kerala Gold Smuggling| കേസിൽ സ്വപ്ന സുരേഷിനെ NIA പ്രതിചേർത്തതായി കേന്ദ്ര സർക്കാർ
[NEWS]
വിവാഹ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരാൾ കാട്ടിൽവെച്ച് ചോക്കളേറ്റ് കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഒരു പാറയിൽ കേക്ക് വെച്ച ശേഷം കേക്ക് മുറിക്കുകയായിരുന്നു. ഒരു കഷ്ണം മുറിച്ച് എടുത്തതും പിന്നിൽ നിന്നെത്തിയ കുരങ്ങൻ പാറപ്പുറത്തിരുന്ന കേക്ക് തട്ടിയെടുത്ത് കടന്നു കളഞ്ഞു. കേക്കുമായി കുരങ്ങൻ മരത്തിൽ കയറിപ്പോവുകയായിരുന്നു- ഇതാണ് വീഡിയോയിലുള്ളത്.
Celebrating wedding anniversary in Forest is an experience altogether....
Surprises guaranteed 😊 pic.twitter.com/gFR7glcmp6
— Susanta Nanda IFS (@susantananda3) July 9, 2020
വിവാഹ വാർഷികം വനത്തിൽ ആഘോഷിക്കുന്നത് മൊത്തത്തിൽ ഒരു അനുഭവമാണ് ... സർപ്രൈസ് ഉറപ്പാണ് എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 27,000 പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ വീഡിയോ എല്ലാവരെയും ചിരിപ്പിച്ചിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് തന്നെയാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകൾ.
Monkey: I don't care If you invite me or not.
Once I enter , everything should be under my control.😎
— I'm Groot (@alladinmf753) July 9, 2020
എന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും ഞാൻ വന്നു കഴിഞ്ഞാൽ എല്ലാം എന്റെ നിയന്ത്രണത്തിലായിരിക്കും എന്ന് കുരങ്ങന്‍ പറയുന്ന തരത്തിലാണ് ഒരാളുടെ മറുപടി. അന്തസുള്ള കുരങ്ങനാണെന്നും കേക്ക് മുറിക്കുന്നതുവരെ അത് കാത്തിരുന്നുവെന്നും മറ്റൊരാളൾ കമന്റ് ചെയ്തിരിക്കുന്നു.
Decent monkey , waited till he cuts the cake 🤣😅😍
— 🌱 Puja 🌱 (@PujaSinn) July 9, 2020
ഇത്തരത്തിൽ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Twitter, Video Goes Viral, Video viral