പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
രണ്ടാംഘട്ട പ്രചരണം ഓഗസ്റ്റ് 31 ന് ശേഷമാണ്. അവസാനഘട്ട പ്രചരണത്തിന് മന്ത്രിമാർ അടക്കം എത്തും. പുതുപ്പള്ളിയിൽ രാഷ്ട്രീയം മാത്രം പറഞ്ഞാൽ മതിയെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. വികസന രാഷ്ട്രീയത്തിൽ ഊന്നിയാണ് എൽഡിഎഫ് പ്രചാരണം. വികസനത്തിൽ ഊന്നി ചർച്ചയ്ക്ക് തയ്യാറുണ്ടോയെന്ന് ജെയ്ക് സി തോമസ് കോൺഗ്രസിനോട് ചോദിച്ചു.
Also Read- ജെയ്ക്ക് എൻഎസ്എസ് പിന്തുണ തേടി പെരുന്നയിൽ; സമദൂരം എന്ന് സുകുമാരൻ നായർ
advertisement
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ പ്രചരണത്തിന് ഉപയോഗിക്കും. പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുന്നു എന്ന പ്രചരണവും സംഘടിപ്പിക്കും. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിക്കുന്നതുമാകും ഇടതുപക്ഷത്തിന്റെ പ്രചരണായുധങ്ങൾ. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനുമായും ജെയ്ക്ക് ഇന്ന് കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, ഉമ്മൻചാണ്ടിയുടെ അര നൂറ്റാണ്ട് കാലത്തെ വികസന നേട്ടങ്ങൾ എണ്ണിപറഞ്ഞാണ് ചാണ്ടി ഉമ്മന്റെ മറുപടി. നാളെ
സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17ന് ആണ്. സൂക്ഷ്മപരിശോധന ഓഗസ്റ്റ് 18ന് നടക്കും. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 21.