ജെയ്ക്ക് എൻഎസ്എസ് പിന്തുണ തേടി പെരുന്നയിൽ; സമദൂരം എന്ന് സുകുമാരൻ നായർ

Last Updated:

ഗണപതി വിഷയത്തില്‍ ഭരണപക്ഷവും എൻഎസ്എസും തമ്മിൽ അകൽച്ചയിൽ തുടരുന്നതിനിടെയാണ് ജെയ്ക്കിന്റെ സന്ദർശനം

ജി സുകുമാരൻ നായർ, ജെയ്ക് സി തോമസ്
ജി സുകുമാരൻ നായർ, ജെയ്ക് സി തോമസ്
കോട്ടയം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് ചങ്ങനാശ്ശേരി പെരുന്നയിൽ എത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ഗണപതി വിഷയത്തില്‍ ഭരണപക്ഷവും എൻഎസ്എസും തമ്മിൽ അകൽച്ചയിൽ തുടരുന്നതിനിടെയാണ് ജെയ്ക്കിന്റെ സന്ദർശനം. രാവിലെ 9.30ന് മന്ത്രി വി എൻ വാസനമൊപ്പമാണ് ജെയ്ക് പെരുന്നയിലെത്തിയത്. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച 9.45വരെ നീണ്ടു, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്ക് പിന്തുണ തേടി. എന്നാൽ സമദൂരമാണ് എൻഎസ്എസ് നിലപാടെന്ന് സുകുമാരൻ നായർ അറിയിച്ചു.
ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ഷംസീറിന്റെ പരാമർശത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് എൻഎസ്എസ് സ്വീകരിച്ചിരുന്നു. ഷംസീർ മാപ്പുപറയണമെന്ന എൻഎസ്എസിന്റെ ആവശ്യവും സിപിഎം അംഗീകരിച്ചിരുന്നില്ല. മാത്രമല്ല, സുകുമാരൻ നായർക്കെതിരെ എ കെ ബാലൻ അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നതോടെ എൻഎസ്എസ് നിലപാട് കർശനമാക്കി. നാമജപഘോഷയാത്ര അടക്കം സംഘടിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നാമജപ ഘോഷയാത്രക്കെതിരെ പൊലീസ് കേസെടുക്കുകകൂടി ചെയ്തതോടെ എൻഎസ്എസ് ഹൈക്കോടതിയെയും സമീപിച്ചു.
advertisement
ഇന്നലെയാണ് പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി ഔദ്യോ​ഗിക പ്രഖ്യാപനം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നടത്തിയത്. 33കാരനായ ജെയ്ക്കിന്റെ പുതുപ്പള്ളിയിലെ മൂന്നാമത്തെ മത്സരമാണ് ഇത്തവണത്തേത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജെയ്ക്ക് എൻഎസ്എസ് പിന്തുണ തേടി പെരുന്നയിൽ; സമദൂരം എന്ന് സുകുമാരൻ നായർ
Next Article
advertisement
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
അധ്യാപകരായി നാട്ടിൽ സെറ്റാകണോ? SET പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
  • SET പരീക്ഷയ്ക്ക് അപേക്ഷകൾ നവംബർ 28 വരെ എൽ ബി എസ് സെന്റർ വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

  • 50% മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ്, ബി.എഡ്. യോഗ്യത, SC/ST/PWD വിഭാഗങ്ങൾക്ക് 5% മാർക്കിളവ്.

  • SET JULY 2025 പരീക്ഷയ്ക്ക് അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. 1300 രൂപ, SC/ST/PWD 750 രൂപ.

View All
advertisement