TRENDING:

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ്

Last Updated:

കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങള്‍, ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.

Also Read 'ഈ പ്രത്യയശാസ്ത്രം ഇനി അവശേഷിക്കാൻ പാടില്ല; സർക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലിൽ എറിയണം': സുരേഷ് ഗോപി

ഇതോടെ മൂന്നാം തവണയാണ് സി.എം രവീന്ദ്രൻ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാകുന്നത്. ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കോവിഡ് ബാധിച്ച് ചികിൽസയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നൽകി. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് വാങ്ങി. എന്നാൽ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ വീണ്ടും ചികിൽസ തേടുകയായിരുന്നു.

advertisement

ചോദ്യം ചെയ്യാനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടതിനാൽ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് നിർണായകമാണ്. രവീന്ദ്രന്റെ  ആശുപത്രിവാസം ചോദ്യംചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സി എം രവീന്ദ്രൻ്റെ ജീവന്  ഭീഷണിയുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആരോപിച്ചു. ഉന്നതരുടെ പേര് രവീന്ദ്രൻ പറയുമെന്ന് സംശയിക്കുന്നതായും  രമേശ് ചെന്നിത്തല പറഞ്ഞു

അതിനിടെ സി എം രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. സി എം രവീന്ദ്രൻ സത്യസന്ധനാണെന്നും കുടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. അസുഖ ബാധിതനായതിനാലാണ് ചികിത്സ തേടിയതെന്നും കടകംപള്ളി സുരേന്ദ്രൻ ‌ പറഞ്ഞു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ്
Open in App
Home
Video
Impact Shorts
Web Stories