സി എം രവീന്ദ്രൻ മെഡിക്കൽ കോളജിൽ തുടരുമോ? മെഡിക്കൽ ബോർഡിന്റെ തീരുമാനം ഉടൻ

Last Updated:

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം  മെഡിക്കൽ കോളജിൽ  ചികിത്സയിൽ  തുടരുന്ന രവീന്ദ്രൻ മെഡിക്കൽ ബോർഡ് തീരുമാനത്തിന് ശേഷം ഇ ഡി യെ നിലപാട് അറിയിച്ചേക്കും.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ തുടരണമോ വേണ്ടയോ എന്നത് സംബന്ധിച്ച മെഡിക്കൽ ബോർഡിന്റെ തീരുമാനം ഉടൻ. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നാണ് രവീന്ദ്രൻ ഡോക്ടർമാരെ അറിയിച്ചത്. കടുത്ത തലവേദന, തളർച്ച, ശ്വാസകോശ ബുദ്ധിമുട്ട് തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് ഇന്നലെ രവീന്ദ്രൻ ചികിൽസ തേടിയത്.
പ്രാഥമിക പരിശോധനക്ക് ശേഷം കിടത്തി ചികിത്സക്കായി അദ്ദേഹത്തെ മെഡിസിൻ വാർഡിലേക്കും പിന്നീട് പേവാർഡിലേയ്ക്കും മാറ്റി. മെഡിക്കൽ ബോർഡ് ഉടൻ ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനു ശേഷമാകും ഡിസ്ചാർജ് ചെയ്യണമോ, ആശുപത്രിയിൽ തന്നെ തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ അധ്യക്ഷതയിലാകും ബോർഡ് ചേരുന്നത്. ‌
നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരുന്നു. തിരുവനന്തപുരം  മെഡിക്കൽ കോളജിൽ  ചികിത്സയിൽ  തുടരുന്ന രവീന്ദ്രൻ മെഡിക്കൽ ബോർഡ് തീരുമാനത്തിന് ശേഷം ഇ ഡി യെ നിലപാട് അറിയിച്ചേക്കും.
advertisement
മൂന്നാം തവണയാണ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്.
ഇഡി ആദ്യമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയതിന് പിന്നാലെ രവീന്ദ്രൻ കോവിഡ് ബാധിച്ച് ചികിൽസയിലായി. രോഗമുക്തനായ ശേഷം രണ്ടാമതും ഇഡി നോട്ടീസ് നൽകി. എന്നാൽ കോവിഡാനന്തര പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് രവീന്ദ്രൻ വീണ്ടും ചികിൽസ തേടി.  മൂന്ന് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. മൂന്നാമതും രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയിരിക്കെയാണ് ഇത്തവണ ആശുപത്രിയിൽ എത്തിയത്.
advertisement
[NEWS]പ്രമുഖ സീരിയൽ താരം ചിത്ര ഹോട്ടല്‍ മുറിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സൂചന[NEWS]
ചോദ്യം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടാൽ ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും നിർണായകമാണ്. രവീന്ദ്രന്റെ  ആശുപത്രിവാസം ചോദ്യംചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു.
അതിനിടെ സി എം രവീന്ദ്രനെ പിന്തുണച്ച് കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. സി എം രവീന്ദ്രൻ സത്യസന്ധനാണെന്നും കുടുക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും കടകംപള്ളി പറഞ്ഞു. അസുഖ ബാധിതനായതിനാലാണ് ചികിത്സ തേടിയതെന്നും കടകംപള്ളി സുരേന്ദ്രൻ ‌ പറഞ്ഞു
advertisement
സി എം രവീന്ദ്രൻ്റെ ജീവന്  ഭീഷണിയുണ്ടന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ആരോപിച്ചു. ഉന്നതരുടെ പേര് രവീന്ദ്രൻ പറയുമെന്ന് സംശയിക്കുന്നതായും  രമേശ് ചെന്നിത്തല പറഞ്ഞു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി എം രവീന്ദ്രൻ മെഡിക്കൽ കോളജിൽ തുടരുമോ? മെഡിക്കൽ ബോർഡിന്റെ തീരുമാനം ഉടൻ
Next Article
advertisement
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
  • റൊമാനിയയിൽ 104 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യം.

  • ദക്ഷിണ കൊറിയയിൽ 91 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ഏഷ്യയിലെ മികച്ച മാതാപിതൃ പിന്തുണയുള്ള രാജ്യങ്ങളിൽ ഒന്നായി.

  • പോളണ്ടിൽ 61 ആഴ്ച പ്രസവാവധി ലഭ്യമാക്കി, മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിടാൻ അവസരം നൽകുന്നു.

View All
advertisement