TRENDING:

സി.എം. രവീന്ദ്രനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു; ഇഡിയുടെ ചോദ്യംചെയ്യല്‍ അവസാനിച്ചത് രാത്രി വൈകി

Last Updated:

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യല്‍ അവസാനിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യല്‍ 12 മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ പുറത്തുവിട്ടത്. നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടർന്നാണ് രവീന്ദ്രന്‍ കൊച്ചി ഇഡി ഓഫീസില്‍ വ്യാഴാഴ്ച രാവിലെ 8.45ന് ഹാജരായത്. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്നും അഭിഭാഷക സാന്നിധ്യം അനുവദിക്കണമെന്നുമുള്ള രവീന്ദ്രന്റെ ഹര്‍ജി പിന്നാലെ ഹൈക്കോടതി തള്ളിയിരുന്നു.
advertisement

Also Read- സി.എം. രവീന്ദ്രന്റെ ഹർജി തള്ളി; ഇഡി കസ്റ്റഡിയിൽ എടുക്കുന്നത് തടയാനാകില്ല; അഭിഭാഷകനെയും അനുവദിക്കില്ല

രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമാണെന്ന വിലയിരുത്തലിലാണ് ഇഡി. പല സർക്കാർ പദ്ധതികളിലും രവീന്ദ്രനും ശിവശങ്കറിനും നിയന്ത്രണമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.

Also Read- സി.എം. രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തിയത് നാടകീയമായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ശ്രമം

advertisement

ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിന് നിര്‍ദേശങ്ങള്‍ രവീന്ദ്രനിൽ നിന്നാണ് ലഭിച്ചതെന്നാണ് ഇഡി നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.

ശിവശങ്കറിന് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇഡിയുടെ ചോദ്യത്തിന് രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.എം. രവീന്ദ്രനെ 12 മണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു; ഇഡിയുടെ ചോദ്യംചെയ്യല്‍ അവസാനിച്ചത് രാത്രി വൈകി
Open in App
Home
Video
Impact Shorts
Web Stories