• HOME
  • »
  • NEWS
  • »
  • kerala
  • »
  • സി.എം. രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തിയത് നാടകീയമായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ശ്രമം

സി.എം. രവീന്ദ്രൻ ഇഡിക്ക് മുന്നിലെത്തിയത് നാടകീയമായി; മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ ശ്രമം

മുൻപ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞ  രവീന്ദ്രന് ഇഡി നാലാം വട്ടവും നോട്ടീസയച്ച് ഇന്ന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. 

News18 Malayalam

News18 Malayalam

  • Last Updated :
  • Share this:
കൊച്ചി: അവസാനം സി.എം.രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ഹാജരാകാൻ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഹാജരാകൽ. നാടകീയമായിട്ടായിരുന്നു ഹാജരാകൽ. രാവിലെ 9 മണിയോടെ ഇ.ഡി.ഓഫിസിൽ ഒരു വെള്ള പോളോ കാർ വന്നു നിൽക്കുന്നു. മാധ്യമങ്ങളുടെ ശ്രദ്ധ ആ കാറിലേക്ക് തിരിഞ്ഞു. പക്ഷേ അതിലുണ്ടായിരുന്ന ആരും പുറത്തിറങ്ങിയില്ല. പൊടുന്നനെ എറണാകുളം രജിസ്ട്രേഷനുള്ള മറ്റൊരു കാർ എത്തുന്നു. അതിൽ നിന്ന് രവീന്ദ്രൻ ഇറങ്ങി ഓടി ഇഡി ഓഫിസിലേക്ക് കയറി. മാധ്യമങ്ങളുടെ കണ്ണ് വെട്ടിക്കാനായിരുന്നു നാടകീയമായ നീക്കം.

മുൻപ് മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞ  രവീന്ദ്രന് ഇഡി നാലാം വട്ടവും നോട്ടീസയച്ച് ഇന്ന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.  നവംബർ  6 ന് ആദ്യം നോട്ടീസയച്ചപ്പോൾ കോവിഡ് ബാധിച്ചുവെന്ന മറുപടി നൽകി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഡിസംബർ 10 ന് ഹാജരാകാൻ മൂന്നാം വട്ടം നോട്ടീസയച്ചു. അന്നും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി. രവീന്ദ്രൻ്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ വടകരയിൽ രവീന്ദ്രനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങിൽ ഇഡി പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. സി.എം.രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ തേടി രജിസ്ട്രേഷൻ വകുപ്പിന് ഇഡി കത്തയയ്ക്കുകയും ചെയ്തു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ മേഖലാ ഓഫീസുകൾക്കാണ് കത്തയച്ചത്. ഇത്തരത്തിൽ രവീന്ദ്രൻ്റെ പണമിടപാടും സ്വത്തുക്കളും സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ചോദ്യം ചെയ്യൽ.

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ സി.എം.രവീന്ദ്രൻ പല പ്രാവശ്യം വിളിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ മൊഴിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശിവശങ്കർ അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെല്ലാമായി പരിചയമുണ്ടെന്ന ചോദ്യത്തിനാണ് സ്വപ്ന സി.എം.രവീന്ദ്രൻ്റെ പേര് പരാമർശിച്ചത്.

ALSO READ:കൊല്ലത്ത് ആ‍ർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദി​ന കര്‍മ്മ പ​രി​പാ​ടി​കളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]

യു.എ.ഇ. കോൺസുലേറ്റുമായി ബന്ധപ്പെട്ട് വിസ സ്റ്റാമ്പിങ്ങിനായാണ് രവീന്ദ്രൻ വിളിച്ചതെന്നാണ് സ്വപ്ന മൊഴി നൽകിയത്. എന്നാൽ കെ- ഫോൺ അടക്കമുള്ള സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ ഇടപെട്ടതായും സൂചനയുണ്ട്. ഇദ്ദേഹത്തിന് ചില ബിനാമി ബിസിനസുകൾ ഉണ്ടെന്നും ഇഡി സംശയിക്കുന്നു. ശിവശങ്കറുമായി വളരെ അടുത്ത ബന്ധമാണ് സി.എം.രവീന്ദ്രനുളളത്. ശിവശങ്കർ കസ്റ്റഡിയിലുള്ളപ്പോൾ തന്നെ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനായിരുന്നു ഇഡിയുടെ ലക്ഷ്യം.

സ്വപ്നയുടെ മൊഴിയിൽ നിന്നാാണ് സി.എം.രവീന്ദ്രനെതിരെ ആദ്യമായി അന്വേഷണ സംഘത്തിന് സൂചന ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ശിവശങ്കർ അല്ലാതെ മറ്റാരെങ്കിലും താങ്കളെ വിളിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് രവീന്ദ്രൻ്റെ പേര് സ്വപ്ന വെളിപ്പെടുത്തി. യുഎഇ കോോൺസുലേറ്റിലെ വിസ സ്റ്റാമ്പിങ്ങുമായ ബന്ധപ്പെട്ടാണ് വിളികൾ എന്നായിരുന്നു സ്വപ്നയുടെ ആദ്യ മൊഴി. പിന്നീട്  വാട്സ് ആപ് ചാറ്റുകൂടി ലഭിച്ചതോടെെ രവീന്ദ്രൻ്റെ കൂടുതൽ ഇടപാടുകൾ പുറത്തു വരികയായിരുന്നു.
Published by:Rajesh V
First published: