സി.എം. രവീന്ദ്രന്റെ ഹർജി തള്ളി; ഇഡി കസ്റ്റഡിയിൽ എടുക്കുന്നത് തടയാനാകില്ല; അഭിഭാഷകനെയും അനുവദിക്കില്ല

Last Updated:

ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ ചോദ്യം ചെയ്യാൻ വരാനുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. കോവിഡാനന്തര രോഗങ്ങൾ അലട്ടുന്നതിനാൽ ദീർഘനേരം തുടർച്ചയായി ചോദ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ചോദ്യം ചെയ്യുമ്പോൾ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടിസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടാൻ ഹർജിക്കാരന് അവകാശമില്ലായിരുന്നു ഇഡിയുടെ വാദം. പല തവണ നോട്ടിസ് അയച്ചിട്ട് ഹാജരായില്ലെന്നും നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടാനാണ് രവീന്ദ്രൻ ശ്രമിക്കുന്നതെന്നുമായിരുന്നു ഇഡി കോടതിയിൽ അറിയിച്ചത്. ഇഡിയുടെ വാദം കണക്കിലെടുത്താണ് ഹർജി ഹൈക്കോടതി തള്ളിയത്.
advertisement
ഇതിനിടെ ഇന്നു രാവിലെ സി.എം.രവീന്ദ്രൻ കൊച്ചിയിലെത്തി ഇഡി ഓഫിസിൽ ഹാജരായി. കോടതി വിധി എതിരാകുന്ന സാഹചര്യത്തിൽ ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഇഡി ഓഫിസിൽ ഹാജരായത്. നേരത്തെ മൂന്ന് പ്രാവശ്യവും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞ രവീന്ദ്രന് ഇഡി നാലാം വട്ടവും നോട്ടീസയച്ച് ഇന്ന് ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.
ALSO READ:കൊല്ലത്ത് ആ‍ർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം; വീടിന്റെ ചുറ്റുമതിലും ഗേറ്റും വാഹനമിടിച്ച് തകർത്തു [NEWS]തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 28നും 30നും[NEWS]വീണ്ടും 100 ദി​ന കര്‍മ്മ പ​രി​പാ​ടി​കളുമായി LDF സർക്കാർ; സൂചന നൽകി മുഖ്യമന്ത്രി [NEWS]
നവംബർ 6 ന് ആദ്യം നോട്ടീസയച്ചപ്പോൾ കോവിഡ് ബാധിച്ചുവെന്ന മറുപടി നൽകി ഒഴിഞ്ഞുമാറി. കോവിഡാനന്തര രോഗങ്ങൾ ചൂണ്ടിക്കാട്ടി നവംബർ 27 നും ഹാജരായില്ല. ഈ സാഹചര്യത്തിലാണ് ഡിസംബർ 10 ന് ഹാജരാകാൻ മൂന്നാം വട്ടം നോട്ടീസയച്ചു. അന്നും ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി രവീന്ദ്രൻ ആശുപത്രിയിൽ അഡ്മിറ്റായി. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് വിവരങ്ങളുടെ രേഖകൾ ഹാജരാക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.എം. രവീന്ദ്രന്റെ ഹർജി തള്ളി; ഇഡി കസ്റ്റഡിയിൽ എടുക്കുന്നത് തടയാനാകില്ല; അഭിഭാഷകനെയും അനുവദിക്കില്ല
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement