TRENDING:

മാവോയിസ്റ്റ്: ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ നിലപാടെന്ന് മുഖ്യമന്ത്രി

Last Updated:

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന പൊലീസ് നടപടി ന്യായീകരിച്ച ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രസ്താവന തീർത്തും വ്യക്തി പരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ അനുമതിയോടെയല്ല ചീഫ് സെക്രട്ടറി ലേഖനമെഴുതിയതെന്നും നിലവിലെ അന്വേഷണത്തെ ഈ അഭിപ്രായം ഒരു തരത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
advertisement

ഒരു ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ മാവായിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ച നിലപാ‍ടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്. മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൗരന്മാരെ മാവോയിസ്റ്റ് തീവ്രവവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണ് ചെയ്തതെന്നും ലേഖനത്തിൽ ചീഫ് സെക്രട്ടറി അവകാശപ്പെട്ടിരുന്നു.

Also Read-'നടക്കുന്നത് യുദ്ധം; മാവോയിസ്റ്റുകളെ കൊന്നില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടും'; പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്

advertisement

ചീഫ് സെക്രട്ടറിയുടെ ലേഖനം അനുചിതമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം സഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാവോയിസ്റ്റ്: ചീഫ് സെക്രട്ടറിയുടെ ലേഖനം വ്യക്തിപരമായ നിലപാടെന്ന് മുഖ്യമന്ത്രി