TRENDING:

നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്തു

Last Updated:

2003-ൽ കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിൽ വർഷങ്ങളായി നടന്നുവന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ ഇടപെടൽ.

advertisement
ഹൈക്കോടതി ഉത്തരവിട്ട നഷ്ടപരിഹാരത്തുക നൽകുന്നതിൽ സർക്കാർ വീഴ്ച വരുത്തിയതിനെത്തുടർന്ന്, കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം കൊല്ലം സബ് കോടതി ജപ്തി ചെയ്തു. നടപടിയുടെ ഭാഗമായി കളക്ടറേറ്റ് കെട്ടിടത്തിൽ ജപ്തി നോട്ടീസ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2003-ൽ കൊല്ലം കോർപ്പറേഷൻ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയിൽ വർഷങ്ങളായി നടന്നുവന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോടതിയുടെ ഇടപെടൽ.
News18
News18
advertisement

കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതിക്കായി റെയിൽവേയിൽ നിന്ന് ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി റെയിൽവേയ്ക്ക് നൽകാൻ വിജയലക്ഷ്മി കാഷ്യൂസ് ഉടമ പരേതനായ കെ. രവീന്ദ്രനാഥൻനായരുടെ ഉടമസ്ഥതയിലുള്ള 1.23 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് സർക്കാർ നിശ്ചയിച്ച 1.13 കോടി രൂപ നഷ്ടപരിഹാരം കുറവാണെന്ന് കാട്ടി ഭൂവുടമ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കൊല്ലം സബ് കോടതി ഈ തുക എട്ട് കോടി രൂപയായി ഉയർത്തി.

advertisement

ഈ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് തുക ഇനിയും ഉയർത്തണമെന്ന് ഭൂവുടമയും, തുക കൂടുതലാണെന്ന് കാട്ടി കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. വാദങ്ങൾ കേട്ട ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടി രൂപയായി വർധിപ്പിച്ചു. എന്നാൽ ഈ തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറാകാതിരുന്നതോടെയാണ് വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമ സബ് കോടതിയിൽ ഹർജി നൽകിയത്.

ഇതേത്തുടർന്ന് കളക്ടറേറ്റ് സ്ഥലം ജപ്തി ചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.അതേസമയം, ജപ്തി നടപടികൾ ഒഴിവാക്കാനും ഹൈക്കോടതി വിധിക്ക് സ്റ്റേ സമ്പാദിക്കാനുമുള്ള നിയമനീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭൂവുടമയ്ക്കായി അഭിഭാഷകരായ ചിറ്റയം സതീഷ്‌കുമാർ, വി.എസ്. തമ്പി, ഐശ്വര്യ എസ്. പ്രസാദ്, ഷീന ബീഗം എന്നിവരാണ് ഹാജരായത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നഷ്ടപരിഹാരം നൽകിയില്ല; കൊല്ലം കളക്ടറേറ്റ് പ്രവർത്തിക്കുന്ന രണ്ട് ഏക്കറോളം സ്ഥലം ജപ്തി ചെയ്തു
Open in App
Home
Video
Impact Shorts
Web Stories