ഡൽഹിയിലെ സി ബി ഐ ആസ്ഥാനത്ത് എത്തിയാണ് പരാതിക്കാരി ഡയറക്ടറെ കണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച സി ബി ഐ നിലപാട് രണ്ട് ദിവസത്തിനകം അറിയാമെന്ന് പരാതിക്കാരി പറഞ്ഞു. കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ശക്തമാണ്. തനിക്കെതിരെ വധശ്രമം പോലും ഉണ്ടായെന്നും പരാതിക്കാരി പറഞ്ഞു. സോളാർ കേസ് തെരഞ്ഞെടുപ്പ് ആയപ്പോൾ അല്ല വന്നത്. തെരഞ്ഞെടുപ്പ് ആയപ്പോൾ വന്നതെന്ന് മുള്ളപ്പള്ളി രാമചന്ദ്രന് തോന്നിയതാകും.
ബിഗ് ബോസ് താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് മരിച്ചു
advertisement
കെ പി സി സി അധ്യക്ഷനായി ഇരിക്കാൻ യോഗ്യത ഇല്ലാത്തയാളാണ് മുല്ലപ്പള്ളിയെന്നും പരാതിക്കാരി ഡൽഹിയിൽ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സോളാർ പീഡനക്കേസുകൾ സി ബി ഐക്ക് വിട്ടത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംസ്ഥാന സർക്കാർ കേസ് സി ബി ഐക്ക് വിട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
കോൺഗ്രസിലെ ഉന്നത നേതാക്കൾക്ക് എതിരെയും ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷന് എതിരെയുമുള്ള നിർണായകമായ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എ ഐ സി സി ജനറൽ സെക്രട്ടി കെ സി വേണുഗോപാൽ, മുൻമന്ത്രി അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളാണ് സി ബി ഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
എന്നാൽ, ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസ് സി ബി ഐക്ക് കൈമാറിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.