ബിഗ് ബോസ് താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് മരിച്ചു
Last Updated:
തന്റെ മക്കളോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. ഉടൻ തന്നെ അത് അനുവദിച്ചു നൽകുകയും ചെയ്തു. മാർച്ച് 24ന് രാവിലെ മക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
ബിഗ് ബോസ് സീസൺ മൂന്നിലെ താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് രമേശ് കുമാർ മരിച്ചു. കഴിഞ്ഞ കുറേ കാലമായി വൃക്ക സംബന്ധമായ അസുഖങ്ങൾ ബാധിച്ച് സുഖമില്ലാതെ കഴിഞ്ഞു വരികയായിരുന്നു രമേശ് കുമാർ. ഭാഗ്യലക്ഷ്മി ബിഗ് ബോസ് സീസൺ മൂന്നിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ്. മാർച്ച് 23ന് രാത്രി 10.35ന് ഭാഗ്യലക്ഷ്മിയെ കൺഫഷൻ മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് രമേശ് മരിച്ച കാര്യം അറിയിച്ചത്.
മുൻ ഭർത്താവിന്റെ അന്ത്യ കർമങ്ങൾ നിർവഹിക്കാൻ വീട്ടിലേക്ക് പോകണമോയെന്ന് ബിഗ് ബോസ് ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാൽ, തങ്ങൾ വർങ്ങൾക്കു മുമ്പേ വിവാഹ മോചിതരായവരാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഈ സമയത്ത് താൻ രമേശിന്റെ വീട്ടിലേക്ക് പോകുന്നത് ഉചിതമാകില്ലെന്നും തന്റെ ആൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
advertisement
തന്റെ മക്കളോട് സംസാരിക്കാൻ അനുവദിക്കണമെന്ന് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോട് അഭ്യർത്ഥിച്ചു. ഉടൻ തന്നെ അത് അനുവദിച്ചു നൽകുകയും ചെയ്തു. മാർച്ച് 24ന് രാവിലെ മക്കളുമായി സംസാരിക്കാൻ അവസരം ഒരുക്കാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു.
ഛായാഗ്രാഹകനും സിനിമ നിർമാതാവുമായിരുന്ന രമേശ് കുമാറുമായി 1985ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ വിവാഹം. 2011ൽ ഇരുവരും വേർപിരിയുകയും 2014ൽ
നിയമപരമായി വേർപിരിയുകയും ചെയ്തു. സച്ചിൻ, നിധിൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്.
advertisement
അതേസമയം, കൺഫഷൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ഭാഗ്യലക്ഷ്മിയുടെ അടുത്തേക്ക് മറ്റ് മത്സരാർത്ഥികളായ സജ്ന ഫിറോസ്. ഡിംപൽ ഭാൽ, മജിസിയ ഭാനു, അനൂപ് കൃഷ്ണൻ എന്നിവർ ഓടിയെത്തി. രമേശ് കുമാറിന്റെ മരണവാർത്ത ബിഗ് ബോസ് ഹൗസിനെ ശ്മശാനമൂകമാക്കി. തുടർന്ന് ബിഗ് ബോസ് ഹൗസിൽ ഒപ്പമുള്ളവരോട് സംസാരിക്കവെ ഭാഗ്യലക്ഷ്മി ചില കാര്യങ്ങൾ പറയുകയും ചെയ്തു. രമേശിന് വൃക്ക നൽകാൻ താൻ തയ്യാറായിരുന്നെന്നും എന്നാൽ തന്റെ സഹായം സ്വീകരിക്കാൻ രമേശ് തയ്യാറായില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
advertisement
അതിനു ശേഷം തന്നെ കുറച്ചു സമയം ഒറ്റയ്ക്കിരിക്കാൻ അനുവദിക്കണമെന്ന് ഭാഗ്യലക്ഷ്മി മറ്റ് മത്സരാർത്ഥികളോട് അഭ്യർത്ഥിച്ചു. അതേസമയം, സജ്ന ഫിറോസ്, സന്ധ്യ മനോജ്, റംസാൻ മുഹമ്മദ്, സായി വിഷ്ണു, അഡോണി ജോൺ, ഋതുമന്ത്ര എന്നിവർ ഭാഗ്യലക്ഷ്മിയെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. അതേസമയം, അന്നേ ദിവസം രാവിലെ മുതൽ തനിക്ക് എന്തോ അസ്വസ്ഥത തോന്നിയിരുന്നെന്നും ഇക്കാര്യം കിടിലം ഫിറോസുമായി പങ്കു വച്ചിരുന്നെന്നും ഭാഗ്യലക്ഷ്മി പിന്നീട് പറഞ്ഞു.
അതേസമയം, തനിക്ക് ഷോയിൽ പങ്കെടുക്കുന്നത് അവസാനിപ്പിച്ച് പോകാൻ തോന്നുകയാണെന്ന് പിന്നീട് ഭാഗ്യലക്ഷ്മി കിടിലം ഫിറോസിനോടും സന്ധ്യ മനോജിനോടും പറഞ്ഞു. ഇനിയും താനിവിടെ തുടർന്നാൽ ഒപ്പമുള്ള മത്സരാർത്ഥികളും മാധ്യമങ്ങളും തന്നെ ആക്രമിക്കുമെന്ന് ഭാഗ്യലക്ഷ്മി വിചാരിക്കുന്നു. അതേസമയം, ഷോയിൽ നിന്ന് ക്വിറ്റ് ചെയ്ത് പോകരുതെന്ന് ഫിറോസും സന്ധ്യയും ഭാഗ്യലക്ഷ്മിയെ ഉപദേശിക്കുന്നത് കാണാവുന്നതാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിഗ് ബോസ് താരവും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവ് മരിച്ചു