TRENDING:

സാധാരണ പ്രസവത്തിന് രണ്ടേകാല്‍ ലക്ഷത്തിന്റെ ബില്ല്, ഏഴു ദിവസത്തെ മുറിവാടക 52000 രൂപ, കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി

Last Updated:

എൻ ഐ സി യുവില്‍ അഞ്ചു ദിവസം കിടത്തിയതിന് 75,494 രൂപയാണ് കുട്ടിയുടെ പേരില്‍ ഈടാക്കിയിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: കോവിഡ് ചികിത്സയ്ക്ക് കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ അമിത നിരക്ക് ഈടാക്കുന്നതായി പരാതി. കോതമംഗലം സ്വദേശി വിഷ്ണുവാണ് ഭാര്യ ആരതിയുടെ പ്രസവത്തിന് ആശുപത്രിയില്‍ കഴുത്തറുപ്പന്‍ ഫീസ് ഈടാക്കിയെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
advertisement

ഏപ്രില്‍ 28ന് വൈകിട്ടാണ് ഗര്‍ഭിണിയായ ആരതിയെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സണ്‍റൈസിലേക്ക് മാറ്റിയത്. പ്രസവവും ഒരാഴ്ചത്തെ ചികിത്സയും കഴിഞ്ഞപ്പോള്‍ അമ്മയ്ക്കും കുഞ്ഞിനുമായി 2,19,200 രൂപയുടെ ബില്ലാണ് ആശുപത്രി നല്‍കിയത്.

നടനും മാധ്യമ പ്രവർത്തകനുമായ ടിഎൻആർ കോവിഡ് ബാധിച്ച് മരിച്ചു

സ്വകാര്യ ആശുപത്രികളില്‍ 35000 രൂപ വരെ ഈടാക്കാവുന്ന സാധാരണ പ്രസവത്തിന് 60000 രൂപയാണ് ആശുപത്രിയില്‍ ഈടാക്കിയിരിയ്ക്കുന്നത്. 62000 രൂപ മുറിവാടകയും. പി പി ഇ കിറ്റുകള്‍ക്കെന്ന പേരിലും മുപ്പതിനായിരത്തിലധികം രൂപ ഈടാക്കിയതായി കുടുംബം പരാതിപ്പെടുന്നു.

advertisement

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പ്രവര്‍ത്തനച്ചിലവ്, മരുന്നുകള്‍, ഭക്ഷണം എന്നിവയ്ക്കും വലിയ തുകകളാണ് ഈടാക്കിയിരിക്കുന്നത്.

നേരാവണ്ണം ജലലഭ്യത പോലുമില്ലാത്ത മുറിക്കാണ് 62000 രൂപ വാടക ഈടാക്കിയതെന്ന് വിഷ്ണു പറയുന്നു. പ്രസവദിനം ഒഴിവാക്കിയാല്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കാര്യമായ പരിചരണം ഉണ്ടായിട്ടില്ല. ഐ സി യു, ഓക്‌സിജന്‍ സൗകര്യം എന്നിവയും ലഭ്യമാക്കിയിട്ടില്ലെന്ന് ആരതി പറയുന്നു.

പ്രസവശേഷം നടത്തിയ പരിശോധനയില്‍ കുട്ടി കോവിഡ് പോസിറ്റീവ് ആയിരുന്നു. എൻ ഐ സി യുവില്‍ അഞ്ചു ദിവസം കിടത്തിയതിന് 75,494 രൂപയാണ് കുട്ടിയുടെ പേരില്‍ ഈടാക്കിയിരിക്കുന്നത്. രാവിലെ നല്‍കിയ ഇഡ്ഡലിക്കും വൈകിട്ടു നല്‍കിയ കഞ്ഞിക്കുമടക്കം ഭക്ഷണ ഇനത്തിലും മൂവായിരത്തോളം രൂപ ഈടാക്കിയിട്ടുണ്ട്.

advertisement

ബിജെപി തെരഞ്ഞെടുപ്പ് അവലോകനം: പൊട്ടിത്തറിച്ച് ജെ ആർ പത്മകുമാറും എസ് സുരേഷും; തിരുവനന്തപുരത്ത് ഭിന്നത മറനീക്കി പുറത്ത്

എന്നാല്‍, കോവിഡ് രോഗികളുടെ പ്രസവത്തിനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പ്രസവമുറി ആയതിനാലാണ് നിരക്ക് കൂടുതല്‍ ഈടാക്കിയതെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. ആരതി കിടന്ന മുറി സാധാരണ മുറിയാണെങ്കിലും ഐ സി യു സംവിധാനങ്ങള്‍ ഒരുക്കിയതിനാല്‍ ഐ സി യുവിന്റെ നിരക്കാണ് ഈടാക്കുന്നത്. പ്രസവമടക്കമുള്ള കാര്യങ്ങള്‍ വന്നതിനാല്‍ പി പി ഇ കിറ്റുകള്‍ കൂടുതല്‍ ഉപയോഗിക്കേണ്ടി വന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

advertisement

കൊറോണ വൈറസ് എട്ട് വർഷങ്ങൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടിട്ടുണ്ട്; അത്ഭുതകരമായ പ്രവചനം റീപോസ്റ്റ് ചെയ്ത് ട്വിറ്റർ ഉപയോക്താവ്

അതിനിടെ കോവിഡ് ചികിത്സയ്ക്ക് അമിതനിരക്ക് ഈടാക്കിയെന്ന പരാതിയില്‍ ആലുവയിലെ അന്‍വര്‍ എന്ന സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കെസെടുത്തു. നസീര്‍ എന്നയാളുടെ പരാതിയിലാണ് നടപടി. ഇയാളുടെ ബന്ധുവിന്റെ ചികിത്സയ്ക്കായി അമിതനിരക്ക് ഈടാക്കിയെന്നാണ് പരാതി. ഈ ആശുപത്രിക്കെതിരെ പത്തോളം പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് ലഭിച്ചിരുന്നു.ക ളക്ടറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അഞ്ചു ദിവസത്തെ ചികിത്സയ്ക്ക് തൃശൂര്‍ സ്വദേശിയായ രോഗിയില്‍ നിന്നും 37,352 രൂപയാണ് പി പി ഇ കിറ്റ് ഇനത്തില്‍ മാത്രം ഈടാക്കിയത്. നേരത്തെ വടുതല സ്വദേശിയായ വീട്ടമ്മയും ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാധാരണ പ്രസവത്തിന് രണ്ടേകാല്‍ ലക്ഷത്തിന്റെ ബില്ല്, ഏഴു ദിവസത്തെ മുറിവാടക 52000 രൂപ, കൊച്ചിയിലെ സണ്‍റൈസ് ആശുപത്രിക്കെതിരെ പരാതി
Open in App
Home
Video
Impact Shorts
Web Stories