നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൊറോണ വൈറസ് എട്ട് വർഷങ്ങൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടിട്ടുണ്ട്; അത്ഭുതകരമായ പ്രവചനം റീപോസ്റ്റ് ചെയ്ത് ട്വിറ്റർ ഉപയോക്താവ്

  കൊറോണ വൈറസ് എട്ട് വർഷങ്ങൾക്ക് മുമ്പ് പ്രവചിക്കപ്പെട്ടിട്ടുണ്ട്; അത്ഭുതകരമായ പ്രവചനം റീപോസ്റ്റ് ചെയ്ത് ട്വിറ്റർ ഉപയോക്താവ്

  കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലും ഈ ട്വീറ്റ് ശ്രദ്ധ നേടിയിരുന്നു

  News18

  News18

  • Share this:
   കോവിഡ് 19 എന്ന മഹാമാരി ജന ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റി മറിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. കൊറോണ വൈറസ്, ഹാൻഡ് സാനിറ്റൈസറുകൾ, രോഗവ്യാപനം, വാക്സിനേഷൻ, കോവിഡ് 19, സാർസ് വൈറസ്, ഹോട്ട്സ്പോട്ട് തുടങ്ങിയ വാക്കുകളൊക്കെ നമ്മുടെ നിഘണ്ടുവിൽ സർവസാധാരണമായി മാറിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷമായ രണ്ടാം തരംഗത്തിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇന്ത്യ മറ്റു ലോക രാജ്യങ്ങളെയൊക്കെ കടത്തിവെട്ടിയിരിക്കുകയാണ്. അഭൂതപൂർവമായ പ്രതിസന്ധിയെന്ന് പൊതുവെ എല്ലാവരും വിശേഷിപ്പിക്കുകയും ആ രീതിയിൽ തന്നെ ലോകജനതഅനുഭവിക്കുകയുംചെയ്യുന്ന ഈ രോഗത്തിന്റെ വരവ് മുമ്പേ പ്രവചിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ചിലപ്പോഴെങ്കിലും നമ്മൾ ആഗ്രഹിച്ചിട്ടുണ്ട് അല്ലേ? എന്നാൽ അത്തരമൊരു പ്രവചനം യഥാർത്ഥത്തിൽ നടന്നിട്ടുണ്ടെങ്കിലോ?

   2013-ൽ ട്വിറ്ററിലെ സാധാരണ ഉപയോക്താക്കളിൽ ഒരാൾ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. എട്ട് വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത ആ ട്വീറ്റ്ഇങ്ങനെയായിരുന്നു: "കൊറോണ വൈറസ്... അത് വരുന്നുണ്ട്.".@Marco_Acorte എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് അത്ഭുതകരമായ ഈ ട്വീറ്റ്പോസ്റ്റ് ചെയ്തിട്ടുള്ളത്. കൊറോണ വൈറസുകളുടെ പൊതുവായ ഗ്രൂപ്പിനെക്കുറിച്ചാണ് ആ ട്വീറ്റ് പരാമർശിക്കുന്നതെന്നും അല്ലാതെ കോവിഡ് 19-നെക്കുറിച്ച് സവിശേഷമായിഅല്ലെന്നുമുള്ള വിശദീകരണമാണ് ഈ ട്വീറ്റിന് പ്രായോഗികമായി നൽകാൻ കഴിയുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടത്തിലും ഈ ട്വീറ്റ് ശ്രദ്ധ നേടിയിരുന്നു. എന്തായാലും ട്വിറ്ററിൽ ഒരു ട്വീറ്റിന്റെ തീയതി തിരുത്താനോ മറ്റൊരു തീയതിയിൽ പോസ്റ്റ് ചെയ്തതായി കാണിക്കാനോ ഒന്നും കഴിയില്ല.


   നിരവധി ട്വിറ്റർ ഉപയോക്താക്കളാണ് ഈ ട്വീറ്റിന് രസകരമായ പ്രതികരണങ്ങളുമായി ഇപ്പോൾ എത്തുന്നത്. മാർക്കോ എന്ന ആ ട്വീറ്റിന്റെ ഉടമ 2016-നു ശേഷം ട്വിറ്ററിൽ യാതൊന്നും പോസ്റ്റ് ചെയ്തിട്ടില്ല. 2016 ഡിസംബർ 11-ന് പോസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ അവസാന ട്വീറ്റ്ചിരിക്കുന്ന ഒരു ഇമോജി മാത്രമാണ്.

   Also Read യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ആന; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

   2020-നും 2013-നുമൊക്കെമുമ്പ് തന്നെ കൊറോണ വൈറസ് നിലനിൽക്കുന്നുണ്ട്. രോഗകാരികളായ വൈറസുകളുടെ ഒരു പൊതു ഗ്രൂപ്പിനെയാണ്കൊറോണ വൈറസ് എന്ന നാമത്തിലൂടെസൂചിപ്പിക്കുന്നത്. 2015-ൽ കൊറോണ വൈറസിന്റെ വ്യാപനം പ്രവചിച്ചുകൊണ്ട്കോവിഡ് വ്യാപനം ആരംഭിച്ച ചൈനയിൽ തന്നെ ഒരു പഠനം നടന്നിട്ടുണ്ടെന്ന വാർത്തകൾ പുറത്തു വരുന്ന അവസരത്തിലാണ് ഈ ട്വീറ്റും ഇപ്പോൾ വൈറലാകുന്നത്. ചൈനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രേഖയിൽ ജനിതക ആയുധങ്ങളുടെ പുതിയ യുഗത്തെക്കുറിച്ച്ചൈനീസ് ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും തമ്മിൽ ചർച്ചകൾ ഉണ്ടായതായി സൂചിപ്പിക്കപ്പെടുന്നു. മനുഷ്യരിൽ രോഗം പരത്താൻ കഴിയുന്ന വൈറസിനെ കൃത്രിമമായി സൃഷ്ടിച്ച് ആയുധമാക്കി മാറ്റാൻ കഴിയുന്നതിന്റെ സാധ്യതയെക്കുറിച്ചാണ് ആ ചർച്ച സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2015-ൽ കോവിഡ് വ്യാപനത്തിന്എത്രയോ മുമ്പാണ് ഈ രേഖ

   Also Read എഴുതപ്പെട്ടിട്ടുള്ളത്.പ്രൗഢഗംഭീരമായ ചടങ്ങിൽ മുയൽ ദമ്പതികളുടെ വിവാഹം; വീഡിയോ വൈറൽ

   "സാർസിന്റെ അസ്വാഭാവികമായ ഉത്ഭവവും ജനിതക ജൈവായുധം എന്ന നിലയിൽ മനുഷ്യ നിർമിത വൈറസിന്റെ പുതിയ സ്പീഷിസുകളുടെ ഉപയോഗവും' എന്ന തലക്കെട്ടോടുകൂടിയ ആ രേഖയിൽ ജൈവായുധങ്ങൾ ഉപയോഗിച്ചാവുംഒരു മൂന്നാം ലോകയുദ്ധം ഉണ്ടാവുക എന്നും പരാമർശമുണ്ട്. കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന് അഞ്ച് വർഷം മുമ്പ് സാർസ് കൊറോണ വൈറസുകളെ ആയുധങ്ങളാക്കി മാറ്റുന്നതിനെക്കുറിച്ച് ചൈനയിൽ ശാസ്ത്രജ്ഞർ ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് ഈ രേഖ ഇപ്പോൾ വെളിപ്പെടുത്തുന്നത്.
   Published by:Aneesh Anirudhan
   First published:
   )}