പോക്സോ കേസില്‍ സുധാകരന് എതിരെ മൊഴിയുണ്ടെന്ന പ്രസ്താവന കലാപാഹ്വാനമാണെന്ന് പരാതിയിൽ പറയുന്നു. എം.വി ഗോവിന്ദനെതിരെ കലാപാഹ്വാനത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം.
രാഷ്ട്രീയ സംഘര്‍ഷം ലക്ഷ്യമിട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയെന്നും മാധ്യമപ്രവര്‍ത്തകരെ പ്രധാന സാക്ഷികളാക്കണമെന്നുമാണ് പരാതിയിൽ പറയുന്നത്.
Also Read- ‘എം വി ഗോവിന്ദൻ കെ സുധാകരനെക്കുറിച്ച് പറഞ്ഞത് കള്ളം’: മോൻസൺ മാവുങ്കലിന്‍റെ അഭിഭാഷകൻ എം.ജി ശ്രീജിത്ത്
advertisement
മോൻസൻ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം. മോൻസൻ സുധാകരന് എതിരെ മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിലും സുധാകരനെ ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും. പത്രത്തിൽ കണ്ട കാര്യമാണ്. ക്രൈം ബ്രാഞ്ചും പറഞ്ഞുവെന്നും വാർത്താസമ്മേളനത്തിൽ എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു.
എന്നാൽ, എം.വി ഗോവിന്ദൻ പറഞ്ഞത് കള്ളമാണെന്ന് ആരോപിച്ച് മോൻസൻ മാവുങ്കലിന്റെ അഭിഭാഷകനും രംഗത്തെത്തി. അതിജീവിത നൽകിയ 164 മൊഴിയിലും പോലീസ് എഫ്ഐആറിലും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞ മൊഴി ഇല്ല. പ്രോസിക്യൂഷൻ സാക്ഷികളും കെ സുധാകരന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അഭിഭാഷകൻ എം ജി ശ്രീജിത്ത് പറഞ്ഞു.